banner

'മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള, ഇടവേള ബാബു'!, നടന്മാർക്കെതിരെ തുറന്ന വെളിപ്പെടുത്തലുമായി നടി മിനു കുര്യൻ, നടന്മാർക്ക് പുറമെ മറ്റു പലരും അതിക്രമം നടത്തി, ആരോപണങ്ങൾ ഗുരുതരം


സ്വന്തം ലേഖകൻ
കൊച്ചി : മലയാളത്തിലെ പ്രമുഖരായ നാല് നടന്മാരില്‍ നിന്നുള്‍പ്പെടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി മിനു കുര്യന്‍. നടനും എം എല്‍ എയുമായ മുകേഷ്, താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവരില്‍ നിന്നും ശാരീരികമായും വാക്കാലുമുള്ള അത്രിക്രമം നേരിട്ടുവെന്നാണ് മിനു കുര്യന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്നത്.

നടന്‍മാർക്ക് പുറമെ അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടുവെന്നും നടി വ്യക്തമാക്കുന്നുണ്ട്. 2013 ലാണ് താരങ്ങളില്‍ നിന്നും ദുരനുഭവമുണ്ടായത്. ഒരു സിനിമയുടെ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കെയായിരുന്നു ഇത്. സിനിമയുമായി പരമാവധി മുന്നോട്ട് പോകാന്‍ ശ്രമിച്ചിട്ടും അതിക്രമം സഹിക്കാന്‍ സാധിക്കാതെ മലയാള സിനിമ മേഖല തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.

‘മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്ന് മലയാള സിനിമയിൽ എനിക്ക് നേരിടേണ്ടി വന്ന ശാരീരികവും വാക്കാലുള്ളതുമായ പീഡനങ്ങളുടെ ഒരു പരമ്പര റിപ്പോർട്ട് ചെയ്യാനാണ് ഞാൻ എഴുതുന്നത്.’ മിനു കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2013-ൽ, ഒരു പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ ഈ വ്യക്തികളിൽ നിന്ന് എന്നെ ശാരീരികമായും വാക്കാലുള്ള അധിക്ഷേപത്തിനും ഇവർ വിധേയയാക്കി. പരമാവധി ശ്രമിച്ചുകൊണ്ട് തന്നെ ഞാന്‍ ജോലിയിൽ തുടരാന്‍ ശ്രമിച്ചു, പക്ഷേ ദുരുപയോഗം അസഹനീയമായിരുന്നു.

തൽഫലമായി, മലയാള സിനിമാ വ്യവസായം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ ഞാൻ നിർബന്ധിതനായി. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച “അഡ്ജസ്റ്റ്‌മെൻ്റുമായി സഹകരിക്കാൻ കഴിയാതെ മിനു മലയാള സിനിമ മേഖല വിട്ടു” എന്ന ലേഖനത്തിൽ ഞാൻ ഈ ദുരുപയോഗത്തിനെതിരെ തുറന്ന് സംസാരിച്ചിരുന്നുവെന്നും മിനു കുര്യന്‍ കൂട്ടിച്ചേർക്കുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments