banner

കൊല്ലം എം.എൽ.എയും നടനുമായ എം.മുകേഷ് നിയമസഭാംഗത്വം രാജിവെച്ചേക്കും?...!, പാർട്ടിയെ പ്രതിരോധത്തിലാക്കാൻ നിൽക്കരുതെന്ന് ജില്ലാ നേതൃത്വത്തിൻ്റെ വിമർശനം

Published from Blogger Prime Android App
ഇൻഷാദ് സജീവ്
കൊല്ലം : കൊല്ലം മണ്ഡലം എം.എൽ.എയും നടനുമായ എം.മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ജില്ലയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുകേഷ് രാജി വയ്ക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനമെടുത്തതായ വാർത്തകൾ അവാസ്തവമാണെന്ന് പാർട്ടി വൃത്തങ്ങൾ അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി. പാർട്ടി തീരുമാനം ഔദ്യോഗികമായി നിങ്ങളെ അറിയിക്കുമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ലൈം​ഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങിയത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുമെന്ന കീഴ്ഘടകങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു ചർച്ച മുന്നോട്ട് വരുന്നത്. മുകേഷിന്റെ രാജി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയേ ഉള്ളൂ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമർശനം. ഇത് സംബന്ധിച്ചാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.

എന്നാൽ മുകേഷ് ആരോപണങ്ങളെ തള്ളിക്കൊണ്ട് രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ആരോപണങ്ങളെ പ്രതിരോധിക്കാനും നേരത്തെ സംസ്ഥാന നേതൃത്വത്തിൽ അപ്രഖ്യാപിത തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇതിനെ ജില്ലയിലെ മുതിർന്ന നേതാക്കൾ എതിർക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ എം.മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ട് പോയില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. അതേ സമയം, മുകേഷിനെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇരയ്ക്കൊപ്പമെന്ന വാദം സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർച്ചയായി ലൈം​ഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം: 
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments