സ്വന്തം ലേഖകൻ
ആറ്റിങ്ങല്‍ : ദേശീയപാത നിര്‍മാണത്തിന് സൂക്ഷിച്ചിരുന്ന സാമഗ്രികള്‍ കവര്‍ന്ന സംഭവത്തില്‍ മൂന്നുപേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ദേശീയ പാത 66 ന്റെ നിര്‍മാണത്തിനായി കരാര്‍ കമ്പനിയുടെ കൊല്ലമ്പുഴ, മാമം യാര്‍ഡുകളില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകള്‍, കമ്പികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് രൂപ വില വരുന്ന നിര്‍മാണ സാമഗ്രികള്‍ കവര്‍ച്ച ചെയ്ത് സംഘത്തില്‍പ്പെട്ട പത്തനംതിട്ട ആറന്മുള താഴത്തേതില്‍ വീട്ടില്‍ മനോജ് (49), കല്ലമ്പലം തോട്ടയ്ക്കാട് വെടിമണ്‍കോണം പൂത്തന്‍വിളവീട്ടില്‍ വിമല്‍രാജ് (34), വര്‍ക്കല ചെറുന്നിയൂര്‍ വെണ്ണിയോട് വായനശാലക്ക് സമീപം മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയപാതയുടെ കരാര്‍ കമ്പനിയായ ആര്‍.ഡി.എസ് മുന്‍ ജീവനക്കാരനായ മനോജ് കേസില്‍ പിടികൂടാനുള്ള ബിഹാര്‍ സ്വദേശിയുമായി ചേര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചു വരുകയായിരുന്നു. ഇത് കണ്ടെത്തിയ കമ്പനി പരാതി നല്‍കിയതിനെതുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് നട ത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.മോഷ്ടിച്ചെടുത്തവ ചില സ്വകാര്യ നിര്‍മാണ കമ്പനി കള്‍ക്കും സ്വകാര്യ യാര്‍ഡുകളിലും പകുതി വിലക്ക് വിറ്റഴിക്കുകയായിരുന്നു കമ്പനിയുടെതന്നെ ലോറികളും എസ്‌കവേറ്ററും ഉപയോഗിച്ചായിരുന്നു മോഷണം പ്രതികള്‍ നാഷനല്‍ ഹൈവേയുടെ പണിക്കാരാണെന്നുകരുതി പൊലീസ് ഇവരെ ശ്രദ്ധിക്കാറില്ലായിരുന്നു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, എസ്.ഐമാരായ സജിത്ത്.എസ്, ജിഷ്ണു എം.എസ്, എസ്.സി.പി.ഒ മാരായ മനോജ്കുമാര്‍.കെ, ശരത്കുമാര്‍ എല്‍.ആര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇനിയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments