banner

പേടിക്കണം പത്രക്കടലാസുകളെ...!, ഇവ കൂടുതൽ ഉപയോഗിക്കുന്നത് സംസ്ഥാനത്തെ തട്ടുകടകളിൽ, ഒഴിവാക്കിയില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് മാരക രോഗങ്ങൾ, ശ്രദ്ധിക്കുക

Published from Blogger Prime Android App
സോഴ്സ് പ്രകാരം
ണ്ണ പലഹാരങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ മാത്രമല്ല തട്ടുകടകളിൽ നിന്ന് ഇവ പൊതിഞ്ഞു തരുന്ന പത്രക്കടലാസുകളെയും നാം ഭയക്കേണ്ടതുണ്ട്. പത്രക്കടലാസുകൾ ഉൾപ്പെടെയുള്ള അച്ചടിച്ച പേപ്പറുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്നതിനെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്നാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. 

ഇത്തരം പേപ്പറുകളിൽ പൊതിഞ്ഞ് നൽകുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. ചിലർ എണ്ണ പലഹാരങ്ങളിലെ എണ്ണ ഒപ്പി എടുക്കുന്നതിന് പേപ്പർ ഉപയോഗിക്കുന്നു. ഇവയെല്ലാം കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.

നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങളിലെ തട്ടുകടകളിലാണ് കടലാസുകൾ ഇത്തരത്തിൽ കൂടുതലായും ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു. എണ്ണ പലഹാരങ്ങൾ കടകളിൽ നിന്ന് തരുന്നത് അച്ചടിച്ച പേപ്പറുകളിൽ പൊതിഞ്ഞാണ്.

അതിലെ എണ്ണ മൊത്തം വലിച്ചെടുക്കാൻ കടലാസിന് കഴിവുണ്ട്. അതിനാൽ പേപ്പറിൽ പൊതിഞ്ഞ് ഒന്ന് ഞെക്കിപ്പിഴിഞ്ഞതിന് ശേഷമായിരിക്കും ഭക്ഷണം കഴിക്കുക. പലപ്പോഴും ഭക്ഷണ പദാർത്ഥങ്ങളൊക്കെ കടലാസിൽ പൊതിഞ്ഞതിന് ശേഷമായിരിക്കും കവറുകളിലാക്കാറുള്ളത്.

Post a Comment

0 Comments