banner

ദേശീയ അവാര്‍ഡ് ജേതാവ് നിത്യ മേനോൻ വീണ്ടും വിജയ് സേതുപതിക്കൊപ്പം...!, ഒരു ഫാമിലി ത്രില്ലർ അണിയറയിൽ ഒരുങ്ങുന്നതായി പുതിയ വാർത്തകൾ, വിവരങ്ങൾ ഇങ്ങനെ


സ്വന്തം ലേഖകൻ
ചെന്നൈ : ഇക്കുറി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് തിരിച്ചിദ്രമ്പലത്തിലൂടെ നിത്യാ മേനോനാണ് നേടിയത്. 2022 ല്‍ ഇറങ്ങിയ ഈ ചിത്രം വലിയ ബോക്സോഫീസ് വിജയം കൂടിയായിരുന്നു. ഈ ചിത്രത്തിന് ശേഷം നിത്യയെ തമിഴ് മുഖ്യധാര സിനിമയില്‍ കൂടുതലായി കണ്ടിരുന്നില്ല. ഇപ്പോള്‍ ദേശീയ അവാര്‍ഡ് വാര്‍ത്തയ്ക്ക് പിന്നാലെ നിത്യയുടെ പുതിയ ചിത്രത്തിന്‍റെ വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. വിജയ് സേതുപതിയുടെ നായികയായി അടുത്ത ചിത്രത്തില്‍ നിത്യാ മേനന്‍ എത്തുമെന്നാണ് വിവരം. പാണ്ഡ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി ത്രില്ലറായിരിക്കും ചിത്രം എന്നാണ് വിവരം. പസങ്ക എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ പാണ്ഡ്യരാജ് അവസാനമായി എടുത്ത ചിത്രം സൂര്യ നായകനായ എതുക്കും തുനിഞ്ചവന്‍ ആയിരുന്നു.

മഹാരാജ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം വിജയ് സേതുപതി നായകനാകുന്ന ചിത്രം സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കും എന്നാണ് വിവരം. ക്യാപ്റ്റന്‍ മില്ലറാണ് അവസാനമായി സത്യജ്യോതി ഫിലിംസ് നിര്‍മ്മിച്ച ചിത്രം. 2023ല്‍ മലയാളത്തില്‍ റിലീസായ കോളമ്പി എന്ന ചിത്രമാണ് അവാസനം ഇറങ്ങിയ നിത്യാ നിത്യാ മേനന്‍റെ ചിത്രം. ഇതും നേരത്തെ ഷൂട്ടിംഗ് കഴിഞ്ഞ ചിത്രമാണ്. ടി കെ രാജീവ് കുമാറായിരുന്നു സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് രവി വര്‍മനായിരുന്നു. നിത്യ മേനൻ അരുദ്ധതിയായി വന്നചിത്രത്തില്‍ അബ്‍ദുള്‍ ഖാദറായി രണ്‍ജി പണിക്കറും സുദര്‍ശനനായി ദിലീഷ് പോത്തനും സഞ്‍ജയ് തരകനായി സിജോയി വര്‍ഗീസും സുന്ദരാംഭിയായി രോഹിണിയും സോളമനായി സിദ്ധാര്‍ഥ് മേനോനും വര്‍ഗീസായി സുരേഷ് കുമാറും എത്തി.

കോളാമ്പിയുടെ നിര്‍മാണം നിര്‍മാല്യം സിനിമാസിന്റെ ബാനറില്‍ ആണ്. ഗാനത്തിന് പ്രഭാ വര്‍മയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗായികയായ മധുശ്രീ നാരായണന് സംസ്ഥാന പുരസ്‍കാരവും ലഭിച്ചു. വണ്ടര്‍ വുമണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിത്യ മേനൻ അടുത്തിടെ പ്രധാന വേഷത്തിലുണ്ടായിരുന്നു. സംവിധാനം അഞ്‍ജലി മേനോനായിരുന്നു. നോറ ജോസഫ് എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ നിത്യാ മേനോൻ. നദിയാ മൊയ്‍തു, പാര്‍വതി തിരുവോത്ത്, സയനോര ഫിലിപ്പ്, പദ്‍മപ്രിയ ജാനകിരാമൻ, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ് തുടങ്ങിയ താരങ്ങളും നിത്യക്കൊപ്പം വണ്ടര്‍ വുമണില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments