banner

ആണവ നിലയത്തിൽ സിപിഐയ്ക്ക് എതിരഭിപ്രായം...!, വൈദ്യുത മന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ച് രണ്ടടി മുന്നോട്ട് വെച്ച് കെ.എസ്.ഇ.ബി ചെയർമാൻ, മുൻപ് സമരം ചെയ്ത കാര്യം മിണ്ടാതെ സിപിഎം, സംസ്ഥാനം ആണവ നിലയം പദ്ധതിയുമായി മുമ്പോട്ട് തന്നെ


സ്വന്തം ലേഖകൻ
പാലക്കാട് : സംസ്ഥാനം ആണവ നിലയം പദ്ധതിയുമായി മുമ്പോട്ട് പോകും. വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ എതിര്‍പ്പ് ഇക്കാര്യത്തില്‍ വിലപോവില്ല. അതിനിടെ ആണവ നിലയം നയപരമായ കാര്യമാണെന്നും അതുകൊണ്ട് തന്നെ അത് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തത് സിപിഐയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനിടെ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ രംഗത്തു വരികയും ചെയ്തു. ഇതോടെ വൈദ്യുതി മന്ത്രിയുടേയും സിപിഎമ്മിന്റേയും എല്ലാം നിലപാട് അതീവ നിര്‍ണ്ണായകമായി. ഈ വിഷയത്തില്‍ ഇനിയും സിപിഎം നിലപാട് പറഞ്ഞിട്ടില്ല. തല്‍കാലം വ്യക്തമായൊരു നിലപാട് സിപിഎം പ്രഖ്യാപിക്കില്ല.

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തി കെഎസ്ഇബി ചെയര്‍മാന്‍ തന്നെ രംഗത്തിറങ്ങിയത്. ആണവ നിലയം എന്തിനെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. പാലക്കാട് കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് ബിജുപ്രഭാകര്‍ ആണവനിലയം സ്ഥാപിക്കുന്ന വിഷയം പൊതുചര്‍ച്ചയ്ക്ക് വെച്ചത്. കല്‍പാക്കം നിലയത്തില്‍ നിന്ന് ആണവ വൈദ്യുതി വാങ്ങുക, കേരളത്തിന് പുറത്ത് നിലയം സ്ഥാപിച്ച് വൈദ്യുതി വാങ്ങുക, സംസ്ഥാനത്ത് തന്നെ ആണവനിലയം സ്ഥാപിക്കുക എന്നിങ്ങനെ മൂന്ന് സാധ്യതകളാണ് കെഎസ്ഇബി പരിശോധിച്ചത്. സ്വന്തം ആണവ നിലയം എന്ന മൂന്നാമത്തെ സാധ്യതയാണ് നല്ലതെന്ന് കെ എസ് ഇ ബി പറയുന്നു.

ഊര്‍ജ സ്വയംപര്യാപ്തതക്കും കെഎസ്ഇബിയുടെ നിലനില്‍പ്പിനും പദ്ധതി അത്യാവശ്യമാണെന്ന് സര്‍ക്കാരിനെയും ബോധ്യപ്പെടുത്തുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ആണവ വൈദ്യുതി നിലയം വീണ്ടും ചര്‍ച്ചയായെങ്കിലും സര്‍ക്കാരോ ഇടതുസംഘടനകളോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വൈദ്യുതി മന്ത്രി എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. മുമ്പ് പാരിസ്ഥിതിക പ്രശ്നങ്ങളാല്‍ ഇത് കേരളം വേണ്ടെന്ന് വച്ചിരുന്നു. അതിരപ്പിള്ളി അടക്കമുള്ള ജലവൈദ്യുത പദ്ധതികള്‍ക്ക് പോലും പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തി പ്രതിഷേധം കേരളത്തില്‍ നടന്നിരുന്നു. അതിനിടെയാണ് പുതിയ നീക്കം.

നേരത്തെ കേരളത്തിലെ തീരത്ത് ആണവനിലയം കേന്ദ്ര സര്‍ക്കാര്‍ ആലോചനയിലുണ്ടായിരുന്നു. എന്നാല്‍ അത് പ്രതിഷേധം കാരണം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് തമിഴ്നാട്ടിലെ തീരത്തേക്ക് മാറ്റി. അത്തരമൊരു പദ്ധതിയാണ് വീണ്ടും ഫയലുകളില്‍ നിറയാനൊരുങ്ങുന്നത്. കേരളത്തിന് കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തു നിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയില്‍ നിന്നോ ഉടന്‍ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയര്‍ കോര്‍പറേഷനുമായി കെ എസ് ഇ ബി ചര്‍ച്ച ചെയ്തിരുന്നു. ടെന്‍ഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാല്‍, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്.

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി കെഎസ്ഇബി ചെയര്‍മാനും സംഘവും മുംബൈയില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനു കീഴിലുള്ളതും കല്‍പാക്കം ആണവ പദ്ധതി നടപ്പാക്കുന്നതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയര്‍മാനുമായി സംസ്ഥാന ഊര്‍ജവകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണു കേരളത്തിലെ കെ എസ് ഇ ബിയുടെ ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. കേരളം നേരിടാന്‍ പോകുന്ന വലിയ ഊര്‍ജ പ്രതിസന്ധിക്ക് അല്‍പമെങ്കിലും പരിഹാരം കാണാനാണു ശ്രമം.

അതിരപ്പിള്ളി, ചീമേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നല്‍കണമെന്ന ആവശ്യം കെഎസ്ഇബി മുന്നോട്ടുവച്ചിട്ടുണ്ട്. ആണവ വൈദ്യുതപദ്ധതി, തീരദേശത്തു സ്ഥാപിച്ചാല്‍ 625 ഹെക്ടറും മറ്റു സ്ഥലങ്ങളിലാണെങ്കില്‍ 960 ഹെക്ടറും വേണമെന്നാണു ഭാവിനി സിഎംഡി കെ.വി.സുരേഷ്‌കുമാര്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തിലെ നിര്‍ദേശം. ഇതിനുപുറമേ, ഉദ്യോഗസ്ഥര്‍ക്കായി ടൗണ്‍ഷിപ് നിര്‍മിക്കാന്‍ 56 കിലോമീറ്ററിനുള്ളില്‍ 125 ഹെക്ടര്‍ കൂടി വേണം. ചെന്നൈ കല്‍പാക്കത്ത് സ്ഥാപിച്ചതുപോലെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സ്ഥാപിക്കാനാണ് നീക്കം.

നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണു വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030ല്‍ ഇത് 25,000 കോടി കവിയും. ജലവൈദ്യുതി പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി പ്രശ്നങ്ങളും കാലതാമസവുമുണ്ട്. സോളര്‍ പദ്ധതിയില്‍ പകല്‍ മാത്രമേ വൈദ്യുതി ലഭിക്കൂ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments