സ്വന്തം ലേഖകൻ
കൊല്ലം : ചാത്തന്നൂരിൽ അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. പകല്‍ക്കുറി കല്ലറക്കോണം ശ്രീചന്ദ്രികയില്‍ ആരോമല്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പാരിപ്പള്ളി-മടത്തറ റോഡില്‍ പാരിപ്പള്ളി ജവഹര്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. ആരോമല്‍ ഓടിച്ചിരുന്ന ബൈക്ക് തെന്നി വീണാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയിടിച്ച് വീണതാണ് മരണകാരണം.
തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിയായ ആരോമല്‍ കല്ലറക്കോണത്തു നിന്ന് ബൈക്കില്‍ പാരിപ്പള്ളിയിലെത്തിയാണ് ബസ് കയറി തിരുവനന്തപുരത്ത് പഠിക്കാന്‍ പോകുന്നത്. തിരികെ പാരിപ്പള്ളിയിലിറങ്ങി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ചൊവ്വാഴ്ച രാത്രി വീട്ടിലേയ്ക്ക് തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. അമ്മ: അമ്പിളി. സഹോദരി: അരുണിമ. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കല്ലറക്കോണത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മിയ്യണ്ണൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പാരിപ്പള്ളി പോലീസ് കേസെടുത്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments