banner

ലഹരിക്കേസിൽ ജയിലിലായ മകനെ ഇറക്കാൻ കേസ് ഒതുക്കി തീർത്തു കൊടുക്കാമെന്ന് വിശ്വസിപ്പിച്ചു...!, എക്സൈസ് ഇൻസ്പെക്ടർ ആണെന്ന വ്യാജേന പണം തട്ടിയ ആൾ അറസ്റ്റിൽ, ഇയാൾ സമാന കേസുകളിലെ പ്രതി

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കോഴിക്കോട് : എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ ആൾ കോഴിക്കോട് പിടിയിൽ. മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. 

എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. ലഹരിക്കേസിൽ ജയിലിൽ കഴിയുന്ന മകനെ നിന്ന് ഇറക്കാൻ കേസ് ഒതുക്കി തീർക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയിൽ നിന്ന് പ്രതി പണം തട്ടിയത്. നേരത്തെയും ആൾമാറാട്ടം നടത്തിയതിന് നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ കേസുണ്ട്.

മൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. 85000 രൂപ കൈപ്പറ്റി. പിന്നീട് ഇയാളെ കുറിച്ച് വിവരം ഇല്ലാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.


Post a Comment

0 Comments