സ്വന്തം ലേഖകൻ
കൊല്ലം : കുണ്ടറയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരം സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീഷിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടറ പള്ളിമുക്ക് കാളച്ചന്തയ്ക്ക് സമീപം ബുധനാഴ്ച്ച വൈകിട്ട് 6.40 ഓടെ ആയിരുന്നു അപകടം. കരുനാഗപ്പളിയിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കൊട്ടാരക്കര ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. കെ.എസ്.ആർ.ടി.സി. ബസ്സ് യാത്രികരായ മൂന്ന് പേരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം നിലയ്ക്കുന്ന സ്ഥിതിയുണ്ടായി.
കുണ്ടറയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കാറും ഇടിച്ച് അപകടം ; ഒരു മരണം
കുണ്ടറ പള്ളിമുക്കിൽ കെ എസ് ആർ ടി സി ബസും കാറും ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരം സ്വദേശി മുഹമ്മദ് ഹാരിസാണ് (21) മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി വിനീഷ് ഗുരുതരമായ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്. ഇന്ന് വൈകിട്ട് ആറരയോടെ പള്ളിമുക്കിനും ആറുമുറിക്കടയ്ക്കും ഇടയ്ക്ക് വച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. കടയിൽ ഉള്ളവർക്ക് പരിക്കുകളൊന്നുമില്ല.
0 Comments