banner

പനയത്ത് കളിക്കാൻ സ്ഥലം കൊടുത്തില്ലെന്ന് ആരോപിച്ച് സ്ഥലത്തിൻ്റെ ചുറ്റുമതിൽ സാമൂഹികവിരുദ്ധ സംഘം അതിക്രമിച്ചു കയറി തകർത്തു...!, കേസെടുത്ത് പോലീസ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : പനയത്ത് കളിക്കാൻ സ്ഥലം കൊടുത്തില്ലെന്ന് ആരോപിച്ച് സ്ഥലത്തിൻ്റെ ചുറ്റുമതിൽ സാമൂഹികവിരുദ്ധ സംഘം അതിക്രമിച്ചു കയറി തകർത്തതായി പരാതി. പനയം ചാത്തനാംകുളം സ്വദേശി അബ്ദുൽ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള പനയം ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥലത്താണ് അതിക്രമം നടന്നത്. സംഭവത്തിൽ അബ്ദുൽ ഹക്കീം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ പരാതി നൽകി. കുറച്ചുനാളുകൾക്കു മുമ്പാണ് ഒരു സംഘം കളിക്കാൻ സ്ഥലം ആവശ്യപ്പെട്ട് ഹക്കീമിനെ സമീപിച്ചത്. 

ചുറ്റുമതിൽ കെട്ടി മറ്റ് ആവശ്യത്തിനായി ഉദ്ദേശിച്ചുള്ള സ്ഥലം ആയതിനാലും സ്ഥലം ആവശ്യപ്പെട്ടവരുടെ ഉദ്ദേശം ഇതെല്ലെന്നു മനസ്സിലായത് കൊണ്ടും ഹക്കീം ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മതിൽ പൊളിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ഈ സാമൂഹിക വിരുദ്ധ സംഘത്തിന് പിന്നിൽ വലിയ മാഫിയകൾ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് ഹക്കീം അഷ്ടമുടി ലൈവിനോട് പറഞ്ഞു. 

ബാങ്കിൽ നിന്ന് ലേലത്തിൽ പിടിച്ച വസ്തു ആയതിനാൽ നേരത്തെയും ഇത്തരത്തിൽ ഭീഷണികൾ ഉണ്ടായിരുന്നു. ഇതുകൂടി മുൻനിർത്തിയാണ് സംഘത്തിന് കളിക്കാൻ സ്ഥലം കൊടുക്കാതിരുന്നത്. ഇതോടെയാണ് ഇത്തരത്തിൽ വലിയൊരു അതിക്രമം കാണിച്ചത്. സംഭവത്തിൽ കേസുമായി മുന്നോട്ടുപോകാനാണ് താല്പര്യം എന്നും പോലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹക്കീം പ്രതികരിച്ചു.

Post a Comment

0 Comments