പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് നിയന്ത്രണം. ചരക്കു വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചുരം വഴി പോകുന്ന ഹെവി വെഹിക്കിള്‍സ്, മള്‍ട്ടി ആക്‌സില്‍ ലോഡഡ് വെഹിക്കിള്‍സ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈ.എസ്.പി പി പ്രമോദ് അറിയിച്ചു. താമരശ്ശേരിക്കും അടിവാരത്തിനും ഇടയ്ക്ക് വാഹനങ്ങള്‍ തടയും.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പ്രധാനമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. ഇവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പോകും. 12.15 ഓടെ ചൂരല്‍മലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് റിവ്യൂ മീറ്റിങ്ങും നടത്തും. മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും.
0 Comments