സ്വന്തം ലേഖകൻ
ബെംഗളൂരു : അര്‍ജുനെ തേടിയുള്ള ദൗത്യത്തില്‍ പ്രതിസന്ധി തുടരുന്നു. വന്‍തോതില്‍ പാറകളും മരത്തടികളും പുഴക്കടിയില്‍ അടിഞ്ഞതോടെയാണ് ദൗത്യത്തില്‍ പ്രതിസന്ധി ഉടലെടുത്തത്. ഇന്ന് ഈശ്വര്‍ മാല്‍പെ പുഴക്കടിയില്‍ മുങ്ങാംകുഴിയിട്ട് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞു കൂടിയ വസ്തുക്കള്‍ തടസ്സമാകുകയായരുന്നു. ഇതോടെ അഞ്ച് മണിക്കൂര്‍ നീണ്ട ഇന്നത്തെ തിരച്ചില്‍ ഫലം കണ്ടില്ല. ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇനി തിരച്ചില്‍ സാധ്യമാകുകയുള്ളൂ. ഇക്കാര്യം കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും വ്യക്തമാക്കി.
അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നലെ മുതലാണ് വീണ്ടും തുടങ്ങിയത്. ഇന്ന് വീണ്ടും തിരച്ചില്‍ നടന്നു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയിരുന്നു. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ കൂടതല്‍ പേര്‍ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തും. ലോറിയുടേതെന്നു സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്നു വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാമെന്നാണു കരുതുന്നത്.
ഇന്നലെ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വര്‍ മല്‍പെ തിരച്ചില്‍ നടത്തിയത്. ജാക്കി കണ്ടെത്തിയ സ്ഥലത്തുനിന്നു 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്തും പരിശോധനയുണ്ട്. നാവിക സേനയുടെ ഡൈവിങ് ടീമും തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. പ്രധാനമായും ഇന്നലെ സോണാര്‍ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയ 3 പോയന്റുകളിലായിരിക്കും നാവിക സേനയുടെ പരിശോധന കേന്ദ്രീകരിക്കുക.
ഇന്നലത്തെ പരിശോധനയില്‍ ലോഹസാന്നിധ്യമുള്ള രണ്ട് പോയിന്റുകള്‍ കൂടി കിട്ടിയിരുന്നു. പുഴയുടെ ഒഴുക്കില്‍ മണ്ണും മറ്റും വന്നടിഞ്ഞ വസ്തുക്കളും നീങ്ങിപ്പോയതിന്റെ ഫലമായാണു കൂടുതല്‍ സിഗ്‌നലുകള്‍ കിട്ടുന്നത്. അര്‍ജുനു പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. അതേസമയം തിരച്ചില്‍ നടക്കുന്നിടത്തു മാധ്യമങ്ങളെ പൊലീസ് വിലക്കി. പ്രദേശത്തുനിന്നും മാധ്യമപ്രവര്‍ത്തകരെ പൊലീസ് നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു.
സുരക്ഷ കണക്കിലെടുത്താണു നിയന്ത്രണം എര്‍പ്പെടുത്തിയിരിക്കുന്നതെന്നാണു വിശദീകരണം. ഞങ്ങള്‍ക്കു ഞങ്ങളുടെ പണിയുണ്ടെന്നായിരുന്നു മാധ്യമങ്ങളെ തടയവേ എസ്പി പറഞ്ഞത്. അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്തു നിന്നും മാറ്റി. മാറി നില്‍ക്കാനാണു പറഞ്ഞത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments