banner

അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ട്...!, നിങ്ങളിനി എത്ര ഇല്ലെന്നും പറഞ്ഞാല്‍ അത് ഉള്ള കാര്യമാണ്, മകള്‍ അത്തരം വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ടെന്ന് ശ്രുതി രജനീകാന്ത്


സ്വന്തം ലേഖകൻ
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി ശ്രുതി രജനീകാന്ത്. അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹര്യം മലയാള സിനിമയിലുണ്ട്. മകള്‍ അത്തരം വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ടെന്നും ശ്രുതി പറഞ്ഞു.

നടിയുടെ പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു അഭിമുഖത്തിലെ ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിലും നടി തന്റെ നിലപാട് വ്യക്തമാക്കി. അന്ന് ഞാന്‍ കൊടുത്ത അഭിമുഖത്തില്‍ റീല്‍ ഇപ്പോള്‍ കറങ്ങി കൊണ്ടിരിക്കുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും വൈറല്‍ റീലില്‍ കണ്ട സമാന കാര്യം പറയുന്നുണ്ട്. നിരവധി പേര്‍ ആ നടി ഞാനാണോയെന്ന് ചോദിക്കുന്നുണ്ട്. അത്തരത്തില്‍ നിരവധികോളുകളും മെസേജുകളുമെല്ലാം വന്നു. ആ നടി ഞാനല്ലെന്നും ശ്രുതി പറഞ്ഞു.

മുമ്പ് ഞാന്‍ നല്‍കിയ അഭിമുഖത്തിന്റെ റീല്‍ ഇപ്പോഴും കറങ്ങികൊണ്ടിരിക്കുകാണ്. എനിക്കും സമാനമായകാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആ മെസേജുകള്‍ കിട്ടിയത് എനിക്കാണോഎന്നിവയല്ലാം അന്വേഷിച്ചിരുന്നു. ആരോപണങ്ങളില്‍ പറയുന്ന നടന്‍ താനാണോ എന്നെല്ലാം പലരും വിളിച്ച് ചേദിച്ചിരുന്നു. അന്ന് ഞാന്‍ കൊടുത്ത അഭിമുഖത്തില്‍ ഇപ്പോഴും കറങ്ങി കൊണ്ടിരിക്കുന്നത്.

ആരോപണം ഉന്നയിച്ച നടി ഞാനല്ല. അവസരം കിട്ടാനായി കിടക്കന്‍ പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. കാസ്റ്റിങ് കൗച്ച് ഇവിടെയുണ്ട്. നിങ്ങളിനി എത്ര ഇല്ലെന്നും പറഞ്ഞാല്‍ അത് ഉള്ള കാര്യമാണെന്നും നടി ശ്രുതി രജനീകാന്ത് പറഞ്ഞു.

നേരത്തെ പുറത്തുവന്ന അഭിമുഖത്തില്‍ ഹേമ കമ്മീഷനെ കുറിച്ചടക്കം ശ്രുതി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്റെ മകള്‍ക്ക് ഓക്കെയാണ്, കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മമാര്‍ തന്നെ അഡ്ജസ്റ്റ്‌മെന്റിന് കൊണ്ടുപോവുമ്പോള്‍ എങ്ങനെ നമുക്കൊരു പുരുഷ സമൂഹത്തെ മാത്രം കുറ്റം പറയാന്‍ സാധിക്കുമെന്നായിരുന്നു ശ്രുതി ചോദിച്ചത്.

ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത് കല അത്രയും ഇഷ്ടമായത് കൊണ്ടാണ്. കുട്ടിക്കാലത്തെ ഡാന്‍സറാണ്. നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായി കലയെ സ്‌നേഹിക്കുന്നത്‌കൊണ്ട് വന്നതാണ്. കൂടെക്കിടന്ന് കൊടുത്താലേ അവസരം കിട്ടൂ. ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും. അത് കണ്ടില്ലെന്ന് വെച്ചാല്‍ മതി എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അത് മോശമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എനിക്ക് പേഴ്‌സണലി അറിയാവുന്ന സംഭവത്തെ കുറിച്ചാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അമ്മ തന്നെ മകളെ കൊണ്ടുവന്ന് ഇവളെ ഇവിടെ നിര്‍ത്താം, രാവിലെ വന്ന് വിളിച്ചോളാം, എനിക്ക് അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞതാണ്. അപ്പോഴേ അവരെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് ഒറ്റ ഇടിയും കൂടി കൊടുക്കണമെന്നാണ് അന്ന് ഞാന്‍ പ്രതികരിച്ചത്. അവരെ ഒരു അമ്മയായിട്ടൊന്നും കാണാനാവില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments