സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് കുറ്റപത്രം നല്‍കുമ്പോള്‍ കേസ് വിചാരണ ഘട്ടത്തിലേക്ക്. പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. സംഭവം നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് പെണ്‍കുട്ടിക്കും മുന്‍ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നല്‍കും. ഇതോടെ വിചാരണ ഘട്ടത്തില്‍ പല പുതിയ വെളിപ്പെടുത്തലുമുണ്ടാകാന്‍ സാധ്യത ഏറെയാണ്.
കേസില്‍ മറ്റ് ചില നിയമപ്രശ്നങ്ങളുണ്ട്. ലൈംഗിക അതിക്രമം തടയാനാണ് സ്വാമിയെ ആക്രമിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ അടക്കം പിന്നീട് മൊഴിമാറ്റി. സ്വാമി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും തന്റെ സുഹൃത്തായിരുന്ന അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു അതിക്രമം നടത്തിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതെല്ലാം കേസില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്നതാണ് ഇനിയുള്ള ചോദ്യം.
പേട്ട പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളില്‍ വിശ്വസിച്ചിരുന്നു. വീട്ടില്‍ സര്‍വ്വ സാതന്ത്രവുമുണ്ടായിരുന്ന ഗംഗേശാനന്ദ വീട്ടിനുള്ളില്‍ വച്ച് പല പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കേസ്. ഒരു രാത്രി പീഡനത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഗംഗേശാനന്ദക്കെതിരെ ബലാംസംഗത്തിന് പൊലീസ് കേസെടുത്തു. ഒരു ഘട്ടത്തില്‍ പോലീസിനേയും ക്രൈംബ്രാഞ്ചിനേയും വെട്ടിലാക്കുന്ന പലതും പുറത്തു വന്നു.
ഇതിന് പിന്നാലെയാണ് കേസിന്റെ ഗതിമാറ്റുന്ന കാര്യങ്ങള്‍ നടന്നത്. പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ മുന്‍ അനുയായിയിരുന്ന അയ്യപ്പദാസിന്റെയും, പെണ്‍കുട്ടിയുടെയും ഗൂഢാലോചനയാണെന്നും ചൂണ്ടികാട്ടി ഗംഗേശാനന്ദയും ഡിജിപിക്ക് പരാതി നല്‍കി. ഈ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് പെണ്‍കുട്ടിക്കും സുഹൃത്തായ അയ്യപ്പാദസിനുമെതിരെ മറ്റൊരു കേസെടുത്തു. ഗംഗേശാന്ദയെ ആക്രമിച്ച ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുബംവും നിലപാട് മാറ്റിയിരുന്നു. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും, അയ്യപ്പാദാസിന്റെ പ്രേരണകാരണമാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി നിലപാട് മാറ്റി. ഇതെല്ലാം വിചാരണയെ എങ്ങനെ ബാധിക്കുമെന്നതാണ് നിര്‍ണ്ണായകം.
ട്വിസ്റ്റുകളെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. രണ്ട് കേസും നിലനില്‍ക്കുമെന്നും രണ്ട് കുറ്റപത്രങ്ങളും വെവ്വേറെ സമര്‍പ്പിക്കാന്‍ അഡ്വേക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. പെണ്‍കുട്ടി മജസ്‌ട്രേറ്റിന് മുന്നിലും പൊലീസിനും ആദ്യം നല്‍കിയ മൊഴി അനുസരിച്ച് ബലാത്സംഗത്തിന് കുറ്റപത്രം നല്‍കാനായിരുന്നു നിയമോപദേശം. പരാതിക്കാരിക്കുള്ള നിലപാട് കോടതിയില്‍ അറിയിക്കട്ടേയെന്നായിരുന്നു നിയമോപദേശം. ഇതേ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് പീഡന കേസും, ജനനേന്ദ്രിയം മുറിച്ച കേസും അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.
തിരുവനന്തപുരം എസിജെഎം കോതിയിലണ് എസ്പി ഷൗക്കത്തലി കുറ്റപത്രം നല്‍കിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും ഗൂഡാലോചനക്കുമായി തയ്യാറാക്കിയ രണ്ടാമത്തെ കുറ്റപത്രവും അടുത്ത ആഴ്ച കോടതിയില്‍ നല്‍കും. ഗംഗേശാന്ദയുടെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തും ഗംഗേശാനന്ദയുടെ സഹായുമായിരുന്ന അയ്യപ്പദാസുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി ആയുധം വാങ്ങി ജനനേന്ദ്രിയം മുറിച്ചുവെന്നാണ് രണ്ടാമത്തെ കുറ്റപത്രം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments