banner

പെൺകുട്ടിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി...!, കണ്ണില്ലാത്ത ക്രൂരത മറ്റ് യാത്രക്കാരെയെല്ലാം ഇറക്കിയശേഷം, ഡ്രൈവർമാർ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ


സ്വന്തം ലേഖകൻ
ഡെറാഡൂൺ : സർക്കാർ ബസിനുള്ളിൽ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ അന്തർ സംസ്ഥാന ബസ് ടെർമിനലിലാണ് (ഐഎസ്‌ബിടി) സംഭവമുണ്ടായത്. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

ധർമേന്ദ്ര കുമാർ (32), രാജ്‌പാൽ (57), ദേവേന്ദ്ര (52), രാജേഷ് കുമാർ സോങ്കർ (38), രവി കുമാർ (34) എന്നിവരാണ് പിടിയിലായത്. ഇതിൽ രവി കുമാർ യുപി സ്വദേശിയും മറ്റുള്ളവരെല്ലാം ഉത്തരാഖണ്ഡുകാരുമാണ്. പീഡനം നടന്ന ബസിലെ ഡ്രൈവറും കണ്ടക്‌ടറുമാണ് ധർമേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്‌പാലും മറ്റ് ബസുകളിലെ ഡ്രൈവർമാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്‌സിന്റെ ക്യാഷറാണ് രാജേഷ് കുമാ‌ാർ സോങ്കർ.

ഓഗസ്റ്റ് 12നാണ് സംഭവം നടന്നതെങ്കിലും 17നാണ് പൊലീസ് വിവരം പുറത്തുവിട്ടത്. ഐഎസ്‌ബിടിയിലെ ബെഞ്ചിൽ ഒരു പെൺകുട്ടി തനിച്ച് ഇരിക്കുകയാണ് എന്ന വിവരം 12ന് ശിശുക്ഷേമ സമിതി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ സർക്കാരിന്റെ ബാൽ നികേതനിലേക്ക് മാറ്റി. ഇവിടെ വച്ച് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.ശിശുക്ഷേമ സമിതിയുടെ പരാതിയിൽ പട്ടേൽ നഗർ പൊലീസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. 

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ് തിരിച്ചറിഞ്ഞതും പ്രതികളിലേക്ക് എത്തിയതും. ഡൽഹിയിൽ വച്ചാണ് കുട്ടിയെ കണ്ടതെന്ന് പ്രതികളിലൊരാളായ ദേവേന്ദ്ര മൊഴി നൽകിയതായി എസ്‌പി അജയ് സിംഗ് അറിയിച്ചു. പഞ്ചാബിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് കുട്ടി ഇയാളോട് ചോദിച്ചു. ഡെറാഡൂണിലെത്തി പഞ്ചാബിലേക്കുള്ള ബസിൽ കയറിയാൽ മതിയെന്ന് ഇയാൾ കുട്ടിയോട് പറഞ്ഞു.

ബസ് ഡെറാഡൂണിലെത്തിയപ്പോൾ മറ്റ് യാത്രക്കാരെയെല്ലാം ഇറക്കിയശേഷം ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ബസുകളിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവർമാർക്കും ഇത് അറിയാമായിരുന്നു. പിന്നീട് ഇവരും ബസിനുള്ളിൽ കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു. തുടർന്ന് ഇവർ വിവരം അിയിച്ചതിനെ തുടർന്ന് ഇവിടേക്കെത്തിയ ക്യാഷർ രാജേഷ് കുമാറും കുട്ടിയെ പീഡിപ്പിച്ചു. യുപി സ്വദേശിയാണ് പെൺകുട്ടി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments