banner

നിങ്ങൾ ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാറുണ്ടോ?, ക്യാൻസർ മുതൽ പക്ഷാഘാതം വരെ വരാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം


സ്വന്തം ലേഖകൻ
ഗ്രിൽഡ് ചിക്കൻ വൃക്കയിൽ അർബുദമുണ്ടാക്കുമെന്ന് പഠനങ്ങൾ. ഗ്രിൽഡ് ചിക്കൻ പോലെയുള്ളവ സ്ഥിരമായി കഴിച്ചാൽ, ഗില്ലൻബാർ സിൻഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന താപനിലയിൽ തീയിൽ വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങൾ ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളാണ് വൃക്കകളെ ഗുരുതരമായി ബാധിക്കുന്നത്. പൂർണ്ണമായും വേവാത്ത തരം ഭക്ഷണമാണ് ഇത് പ്രധാന കാരണം. ഗില്ലൻബാർ സിൻഡ്രോം ബാധിച്ചാൽ രോഗപ്രതിരോധശേഷി നശിപ്പിച്ച്, പേശികളും മറ്റും തളർന്ന് കിടപ്പിലായി പോകുന്ന അവസ്ഥയും ഉണ്ടാകാം.

എന്ത് കൊണ്ടാണ് ഇത്തരം ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത്?

പലപ്പോഴും നിങ്ങൾക്ക് സംശയമുണ്ടായേക്കും. എന്ത് കൊണ്ടാണ് ഇത്തരത്തിലുള്ള ഭക്ഷണംകഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന്. പറയാം, ചിക്കനും മറ്റും തീയില്‍ അമിതമായി ചൂടാക്കി കഴിക്കുമ്പോള്‍ ഇതിനകത്ത് ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് ആരോഗ്യ പ്രതിസന്ധിക്ക് കാരണം. നമ്മൾ കഴിക്കുന്ന ഇത്തരം ഭക്ഷണങ്ങളിലൂടെ ശരീരത്തിനകത്തേക്ക് എത്തുന്ന പ്രോട്ടീന്‍സ് അല്ലെങ്കില്‍ ഫാറ്റ് രക്തത്തിലുള്ള പഞ്ചസാര, തന്മാത്രയില്‍ കൂടിക്കലർന്ന് ഒട്ടുന്ന തരത്തിലുള്ള അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്‌സ് ( എജിഇ) ആയി മാറുന്നു. ഇത് ഹൃദ്രോഹവും മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകുന്നു.

മനുഷ്യ ശരീരത്തിലെ രക്തത്തിലുള്ള ഷുഗര്‍ മോളിക്യൂളും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രോട്ടീനുമായി ചേര്‍ന്നിട്ടാണ് ഇത് ഉണ്ടാകുന്നത്. ഇവ രക്തക്കുഴലിന് അകത്തോ അല്ലെങ്കില്‍ ഹൃദയത്തിലെ കോശങ്ങള്‍ക്ക് അകത്തോ അല്ലെങ്കില്‍ തലച്ചോറിന് അകത്തോ വൃക്കകള്‍ക്ക് അകത്തോ പോകുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ ഏറെ ദോഷം ചെയ്യും. ചിലപ്പോൾ മരണത്തിന് വരെ കാരണമായേക്കും എന്ന് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നു.

പണ്ടൊക്കെ ആയിരുന്നുവെങ്കിൽ മുതിർന്നവരിലായിരുന്നു രോഗങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ യുവാക്കളിലും പലതരത്തിലുള്ള രോഗങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. ആരോഗ്യ വിദഗ്ദരും മറ്റും പറയുന്നതനുസരിച്ച് നോക്കുകയാണെങ്കിൽ മാറി വരുന്ന ഭക്ഷണ ശൈലിയും ജീവിത ശൈലിയുമാണ് ഇതിന് കാരണം എന്നതാണ്.

ഇത്തരത്തിലുള്ള ഭക്ഷണ രീതി നിങ്ങളിൽ ഹൃദ്രോഗം അടക്കമുള്ള രോഗങ്ങൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. ചിക്കൻ നേരിട്ട് തീയില്‍ ചുട്ടെടുക്കുന്നതിലൂടെ അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്‌സ് ( എജിഇ) ശരീരത്തിലെത്തുന്നു. ബേക്കറിയില്‍ നിന്നുളള ഭക്ഷണങ്ങള്‍ അതായത്, ബിസ്‌ക്കറ്റ്‌സ്, പിസ, പാസ്ട്രീ പോലുള്ളവ തീയിൽ നേരിട്ട് ഉയര്‍ന്ന ചൂടില്‍ ബേക്ക് ചെയ്ത് എടുക്കുന്ന ഭക്ഷണങ്ങളാണ്. ഇവയിലെല്ലാം ഉയര്‍ന്ന അളവില്‍ എജിഇ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെ ഏറെ ദോഷം ചെയ്യും എന്ന് അറിഞ്ഞിരിക്കുക.

ശരീരത്തിലെത്തുന്ന എജിഇയുടെ അളവ് 10,000 കിലോ യൂണിറ്റിനും 15,000 കിലോ യൂണിറ്റിനും ഇടയ്ക്കാണ് എന്നുണ്ടെങ്കില്‍ വൈറ്റമിന്‍സിനും ആന്റിഓക്‌സിഡന്റസിനും എല്ലാം ഇവയെ ഒരു പരിധി വരെ കുറച്ച് നിര്‍ത്തിയിട്ട് നശിപ്പിക്കാന്‍ സാധിക്കും.100 ഗ്രാം തീയില്‍ നിന്ന് നേരിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ 6000 മുതല്‍ 7000 കിലോ യൂണിറ്റ് എജിഇയാണ് ശരീരത്തിൽ എത്തുന്നത്. ഇത് നമ്മുടെ ശരീരത്തെ തന്നെ നശിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നിരന്തരമായി കഴിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടത് നല്ലതാണ്. അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യം വളരെ പെട്ടെന്ന് തന്നെ നശിച്ചു തുടങ്ങും എന്ന് മാത്രമല്ല നിങ്ങളെ ഇത് മരണത്തിലേക്ക് വരെ തള്ളിയിടാനുള്ള സാധ്യതയുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments