ഒളിംപിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ അനുവദിക്കണമെന്ന വിനേഷ് ഫോഗട്ടിന്‍റെ അപ്പീല്‍ തള്ളി. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെയാണ് നടപടി. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നിട്ടില്ല.
പാരിസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ ഫൈനലില്‍ എത്തിയ വിനേഷ് ഫോഗട്ട് ഭാരപരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. ഗുസ്തിയില്‍ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിത കൂടിയായിരുന്നു വിനേഷ് ഫോഗട്ട്. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്.
തുടര്‍ന്ന്, അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന് ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. വിധി പറയുന്നത് ഓഗസ്റ്റ് 16 ന് ആയിരിക്കുമെന്നാണ് ആദ്യം വന്ന സൂചനകള്‍. ഹര്‍ജി തള്ളിയതോടെ ഇന്ത്യയുടെ വെള്ളിമെഡല്‍ പ്രതീക്ഷ അവസാനിച്ചു.
0 Comments