banner

തൃക്കരുവ ഗ്രാമപഞ്ചായത്തിൽ പ്രതിഷേധവുമായി സി.പി.എം അംഗങ്ങൾ...!, പതിനാലാം വാർഡ് മെമ്പർ ശോഭന കുമാരിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത് പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കത്താത്തതിനെ തുടർന്ന്, സെക്രട്ടറിയുടെ ക്യാബിനിലേക്ക് ബൾബുകൾ വലിച്ചെറിഞ്ഞു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തൃക്കരുവ ഗ്രാമപഞ്ചായത്തിൽ പ്രതിഷേധവുമായി സി.പി.എം അംഗങ്ങൾ. പഞ്ചായത്തിലെ സിപിഎം പ്രതിനിധികളുടെ വാർഡിൽ തെരുവുവിളക്ക് കത്താത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പതിനാലാം വാർഡ് മെമ്പർ ശോഭന കുമാരിയുടെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. കോൺഗ്രസ് അംഗങ്ങളുടെ വാർഡുകളിൽ തെരുവുവിളക്ക് പ്രവർത്തിക്കുന്നുണ്ട് എന്നും അഴിമതി ചോദ്യം ചെയ്യുന്നതിനാണ് സിപിഎം പ്രതിനിധികളുടെ വാർഡുകളിൽ തെരുവ് വിളക്ക് ശരിയായി പ്രവർത്തിക്കുന്നതിൽ അലംഭാവം കാണിക്കുന്നതെന്നും മെമ്പർമാർ ആരോപിച്ചു. അതേ സമയം, പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹൻ്റ ക്യാബിനിലേക്ക് ബൾബുകൾ പെട്ടിയിലാക്കി വലിച്ചെറിഞ്ഞാണ് പ്രതിഷേധം അംഗങ്ങൾ രേഖപ്പെടുത്തിയത്.

ഗുണമേന്മ കുറഞ്ഞ ബൾബുകൾ ആണ് കരാറുകാരൻ പഞ്ചായത്തിൽ എത്തിക്കുന്നത് ഇതിനെതിരെ സംസാരിച്ചതിനാലാണ് ഇപ്പോൾ ഇത്തരത്തിൽ അവഗണന നേരിടുന്നത്. ചുമതലപ്പെട്ട കരാറുകാരൻ വിളിച്ചാൽ ഫോൺ എടുക്കാത്ത സ്ഥിതിയാണ്. ഇട്ട് ഒന്നും രണ്ടു ദിവസത്തിനുള്ളിൽ ബൾബുകൾ പ്രവർത്തനം രഹിതമാകുന്നത് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ പ്രസിഡൻ്റും സെക്രട്ടറിയും തയ്യാറായില്ലെന്ന് സി.പി.എം അംഗങ്ങൾ കുറ്റപ്പെടുത്തി. പഞ്ചായത്ത് സെക്രട്ടറി പോലും വിളിച്ചാൽ കരാറുകാരൻ ഫോൺ എടുക്കില്ലെന്നും അദ്ദേഹത്തിന് തോന്നിയ സമയമാണ് എത്തുന്നതെന്നും ബൾബുകൾ ആയി ആഴ്ചകളായി കാത്തിരിക്കുകയാണെന്നും അംഗങ്ങൾ വ്യക്തമാക്കി.

പ്രതിഷേധത്തിൽ സിപിഎം പാർലമെൻ്ററി നേതാവും തൃക്കരുവ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ രതീഷ്.ആർ, സിപിഎം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റിയംഗം ബൈജു ജോസഫ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ലാൽ കുമാർ, ചന്ദ്രശേഖരക്കുറുപ്പ് തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആബ അഗസ്റ്റിൻ, ഷംലാ മുജാദ്, സിപിഎം നേതാക്കളായ കൊച്ചനി, രാജ്കുമാര്‍, സജീവ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments