സ്വന്തം ലേഖകൻ
കൊല്ലം : വാട്ടർ പമ്പ് മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിലായി. പട്ടത്താനം വേപ്പാലുംമൂട് തട്ടാപ്പറമ്പിൽ നുജുമാണ് (51) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പട്ടത്താനം ഭാവന നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ സമദിന്റെ വീട്ടിലെ കിണറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള വാട്ടർ പമ്പാണ് ഇയാൾ മോഷ്ടിച്ചത്.
കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷബ്‌ന അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
0 Comments