സ്വന്തം ലേഖകൻ
വയനാട് : ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ കൂട്ടക്കുഴിമാടങ്ങള്‍. 200 കുഴിമാടങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. 27 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുo ഇന്നലെ സംസ്‌കരിച്ചു. വിവിധ ഘട്ടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചത്. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് സംസ്‌കാരം പൂര്‍ത്തിയാക്കിയത്. വൈകുന്നേരം ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.
അതേസമയം, വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനം. ദുരന്തഭൂമിയായ മുണ്ടക്കൈയിലെ തിരച്ചിലില്‍ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പുനരധിവാസത്തിനായി ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും.
0 Comments