സ്വന്തം ലേഖകൻ
ദുബായ് : പൊള്ളുന്ന ചൂടിനിടെ ആശ്വാസമായി യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ വിരുന്നെത്തി. ചില പ്രദേശങ്ങളിൽ ആലിപ്പഴം വീഴുന്ന സ്ഥിതിയുമുണ്ടായി. ദുബായ്–അൽ ഐൻ റോഡിൽ മസാകിനിൽ ഇന്ന് മഴ പെയ്തത് ആലിപ്പഴ വർഷത്തോടെയാണ്. ആലിപ്പഴം പെറുക്കി മഴയാസ്വദിക്കുന്ന സ്വദേശികളുടെ വിഡിയോ സമൂഹമാധ്യമത്തിൽ പലരും പോസ്റ്റ് ചെയ്തു.
ഈ മാസം എട്ടുവരെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
സംവഹന മേഘങ്ങൾ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന ശക്തമായ പൊടിക്കാറ്റിന് കാരണമായതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാറ്റ് കാരണം ചില ഉൾപ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്ന് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
0 Comments