banner

വി​ദേശത്ത് നിന്ന് നാട്ടിലെത്തിയിട്ട് ചെലവ് ചെയ്തില്ല....!, കൂട്ടുകാരനെ ഇടിച്ച് അവശനാക്കി സ്വർണമാല കവർന്ന് യുവാക്കൾ, ഒരാൾ പിടിയിൽ


സ്വന്തം ലേഖകൻ
ആലപ്പുഴ : വിദേശത്ത് നിന്നെത്തിയിട്ട് ചെലവ് ചെയ്യാത്ത സുഹൃത്തിനെ മർദ്ദിച്ചതിന് ശേഷം സ്വർണമാല കവർന്ന സംഭവത്തിൽ ഒളിവൽ പോയ പ്രതിയെ പിടികൂടി പൊലീസ്. വള്ളികുന്നം താമരക്കുളം സ്വദേശി ദീപു (30) ആണ് പൊലീസ് പിടിയിലായത്. കേസിൽ ഒളിവിൽ പോയ പ്രതിയെ അഞ്ചു മാസത്തിന് ശേഷമാണ് പിടികൂടിയത്. ‌‌‌ഇലിപ്പക്കുളം കുറ്റിപ്പുറം സ്വദേശി ആകാശിന്റെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി 16-ന് രാത്രിയിൽ ഇലപ്പിക്കുളത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ രണ്ടും മൂന്നും പ്രതികളായ വള്ളികുന്നം സ്വദേശി ഗോകുൽ (28), അരുൺ (27) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തിയ ആകാശിനോട് ചെലവ് ചെയ്യാൻ അരുൺ ആവശ്യപ്പെട്ടിരുന്നു.

ഇതിന് വിസമ്മതിച്ചതിനാണ് സുഹൃത്തുക്കളായ ദീപുവും അരുണും ​ഗോകുലും ചേർന്ന് മർദ്ദിച്ചത്. ശേഷം കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ദീപുവിനെ വള്ളികുന്നം സംസ്കൃത സ്കൂളിനു സമീപത്തുവച്ചാണ് പിടികൂടിയത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments