banner

നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി...!, യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം തുടങ്ങി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊച്ചി :
ഓൺലൈൻ ലോൺ എടുത്ത യുവതി ലോൺ നൽകിയവരുടെ ഭീഷണിയെ തുടർന്ന് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഇവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ ദാദാക്കൾ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി. 

Post a Comment

0 Comments