banner

യുവതിയെ നടുറോഡിൽ കുനിച്ച് നിർത്തി ഇടിച്ച് പ്രതിശ്രുതവരനടങ്ങുന്ന നാലംഗ സംഘം...!, അക്രമം പുലർച്ചെ നാലരയ്ക്ക് സുഹൃത്തുക്കളുമായെത്തി, ആളുകൾ ഇടപെട്ടതോടെ പോലീസ് എത്തി, പരാതിയില്ലെന്ന് യുവതി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊച്ചി വൈറ്റിലയിൽ യുവതിക്ക് അതിക്രൂരമർദനം. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയ്ക്കാണ് പ്രതിശ്രുതവരനടങ്ങുന്ന നാലംഗ സംഘം നടുറോഡിൽ വച്ച് യുവതിയെ മർദിച്ചത്. മർദനത്തിനുശേഷം പൊലീസ് സ്ഥലത്തെങ്കിലും നടപടിയെടുക്കാതെ മടങ്ങുകയായിരുന്നു.

പുലർച്ചെ നാലരയ്ക്ക് വൈറ്റില ജനത റോഡിൽ വച്ചാണ് പ്രതിശ്രുതവരൻ യുവതിയെ അതിക്രൂരമായി മർദിച്ചത്. സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില ജനത ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് മർദനം ആരംഭിച്ചു. യുവതിയുടെ മുഖത്ത് ഇയാൾ അടിക്കുന്നത് കണ്ട വഴിയാത്രക്കാരൻ

ഇടപെട്ടു. ഇതോടെ ഇരുവരും ജനതാ റോഡിലേക്ക് കയറി.  അവിടെയും മർദ്ദനം തുടർന്നു.

യുവാവിന്റെ മൂന്ന് സുഹൃത്തുക്കൾ കൂടെ ഉണ്ടായിരുന്നെങ്കിലും കാര്യമായി ഇടപെട്ടില്ല. തുടർന്ന് യുവതി ഓടി തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലേക്ക് കയറി. പിന്തുടർത്തിയ യുവാവ് അവിടെവച്ചും മർദനം തുടർന്നു.

മർദനത്തിനുശേഷം അഞ്ചുപേരും തൊട്ടടുത്തുള്ള വ്യാപാരസ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന് അരമണിക്കൂറോളം സംസാരിച്ചു. ഈ സമയം സ്ഥലത്ത് പൊലീസ് എത്തി. അഞ്ചു പേരെയും വിളിച്ച് സംസാരിച്ച് പൊലീസ് വാഹനം അതിൻ്റെ വഴിക്ക് പോയി. മാധ്യമ വാർത്തയെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ തനിക്ക് പരാതി ഇല്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

Post a Comment

0 Comments