സ്വന്തം ലേഖകൻ
പത്തനംതിട്ട : വീടിന്റെ സിറ്റൗട്ടില്‍ നിന്നും സ്റ്റീല്‍ ഡെസ്‌ക്കുകള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. ഇലന്തൂര്‍ നെല്ലിക്കാല പരിയാരം ശ്രീജിത്ത് ഭവനില്‍ സുജിത് സേനന്‍ (31), തുമ്പമണ്‍ തറ മായക്കോട്ടു വീട്ടില്‍ എം പി സുനില്‍ (51) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കാല വൈഷ്ണവം മഞ്ജു വിനോദിന്റെ വീട്ടില്‍ നിന്നും 18 ന് രാവിലെയാണ് ഒന്നാം പ്രതി സുജിത് സ്റ്റീല്‍ ഡെസ്‌ക്കുകള്‍ മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കടത്തിയത്. 6500 രൂപ വിലവരും. പരിയാരത്തുള്ള വിജയന്‍ എന്നയാളുടെതാണ് ഓട്ടോറിക്ഷ.
മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ആറന്മുള പോലീസ് പരിയാരത്തുനിന്നും സുജിത്തിനെ പിടികൂടി. ഇയാളുടെ മൊഴി പ്രകാരം മോഷണ മുതല്‍ 500 രൂപയ്ക്ക് വാങ്ങിയ സുനിലിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ചു. മോഷ്ടിച്ചവയാണെന്ന് അറിഞ്ഞാണ് ഡെസ്‌ക്കുകള്‍ വാങ്ങിയതെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാള്‍ പറഞ്ഞതുപ്രകാരം തുമ്പമണ്‍ തറയില്‍ നിന്നും ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐ അലോഷ്യസ്, എഎസ്‌ഐ സുരേഷ്, എസ്‌സിപിഓമാരായ പ്രദീപ്, ബിന്ദു ലാല്‍, രമ്യത്ത്, ബിനു ഡാനിയേല്‍, സിപിഓമാരായ സൈഫ്, ജിതിന്‍ എന്നിവര്‍ പങ്കെടുത്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments