banner

നടന്‍ മോഹന്‍ലാലിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു...!, ഒളിവിലായിരുന്ന ചെകുത്താനെ പൊക്കി പോലീസ്, കേസെടുത്തത് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം

Published from Blogger Prime Android App
നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ചു കൊണ്ട് വീഡിയോ നിർമ്മിച്ച ചെകുത്താന്‍ എന്ന യൂട്യൂബ് ചാനൽ ഉടമ അജു അലക്‌സ് പൊലീസ് കസ്റ്റഡിയില്‍. താര  സംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് നടപടി. കേസെടുത്തതിന് പിന്നാലെ പത്തനംതിട്ട തിരുവല്ല സ്വദേശിയായ അജു അലക്‌സ് ഒളിലിലായിരുന്നു.

വയനാട് ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്ത് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജു അലക്‌സ്, ചെകുത്താന്‍ എന്ന യൂട്യൂബ് ചാനലിലൂടെ മോഹൻലാലിനെതിരെ മോശം പരാമര്‍ശം നടത്തിയത്.

മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 192, 296(b) കെ പി ആക്ട് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്‌സിനെതിരെ കേസെടുത്തത്.

അതേസമയം 'ചെകുത്താന്‍' കഴിഞ്ഞ കുറച്ചുനാളുകളായി നടീനടന്മാരെ അധിക്ഷേപിക്കുന്നുണ്ടെന്ന് എ.എം.എം.എ യോഗത്തില്‍ സിദ്ദീഖ് പറഞ്ഞു. മോഹന്‍ലാല്‍ പബ്ലിസിറ്റിക്ക് വേണ്ടി പോയതല്ലെന്നും ആരെയും എന്തും പറയാനുള്ള സ്വാതന്ത്ര്യമില്ലെന്നും സിദ്ദീഖ് പറഞ്ഞു. 

Post a Comment

0 Comments