സ്വന്തം ലേഖകൻ
തൃശൂര്‍ : ജയിലില്‍ കഴിയുന്ന മകന് നല്കാന് കഞ്ചാവുമായി എത്തിയ അമ്മയെ പിടികൂടി. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45)യാണ് കോലഴി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ നിധിന് കെ വിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാപ്പ നിയമ പ്രകാരം തടവിലാക്കിയ മകൻ ഹരികൃഷ്ണന് അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്കാന് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്.
ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് ബാഗില്‍ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്.
ഗ്രേഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീ കെഎം സജീവ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ സുധീര്‍കുമാര്‍ എംഎസ് ജിതേഷ് കുമാര്‍ എംഎസ് വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അമിത കെ, സോന ഉണ്ണി വിസി. എന്നിവര്‍ സംഘത്തിലുണ്ടായിരുന്നത്.
0 Comments