സ്വന്തം ലേഖകൻ
തിരുവനന്തപുരം പാപ്പനംകോടിലെ ഇൻഷുറൻസ് ഓഫീസിന് തീപിടിച്ച് രണ്ടു പേർ മരിച്ചു. പാപ്പനംകോട് ജംങ്ഷനില്‍ തന്നെ പ്രവർത്തിക്കുന്ന സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനിയിലെ ജീവനക്കാരിയായ വൈഷ്ണവി (35) ഭർത്താവ് ബിനു ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇവർ അപകട സമയത്ത് ഓഫീസിന് അകത്ത് പെട്ടുപോയവരാണെന്നാണ് ആദ്യം ലഭിച്ച വിവരം. തുടർന്ന് അന്വേഷണത്തിൽ വൈഷ്ണവിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. മൃതദേഹം ഭർത്താവ് ബിനുവിന്റേത് എന്ന് പരിശോധിക്കാൻ ഡിഎൻഎ പരിശോധന നടത്തും. രാവിലെ സ്ഥലത്ത് ഒരു പുരുഷൻ പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. ഇതോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയാണ് പൊലീസ്.
മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ രാജൻ ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തീ പിടിത്തത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രിമാരും കളക്ടറും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അന്വേഷണത്തിലെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. അസ്വാഭാവിക മരണത്തിന് നേമം പൊലീസ് കേസെടുത്തിട്ടുണ്ട്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിന് മുന്നിലുള്ള ഗ്ലാസിന്റെ ചില്ല് പൊട്ടിവീണതോടെയാണ് സമീപവാസികൾ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലേക്ക് ശ്രദ്ധിച്ചത്. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു.ഇൻഷുറൻസ് കമ്പനി ഓഫീസിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments