banner

കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍...!, ഓച്ചിറയിൽ പിടികൂടിയത് 104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവും, അറസ്റ്റിലായത് മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനി


സ്വന്തം ലേഖകൻ
കൊല്ലം : ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനി ഓച്ചിറയിൽ പിടിയിൽ. കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓച്ചിറ മേമന ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഓച്ചിറ മേമന വിജേഷ് ഭവനം വീട്ടില്‍ വിജേഷ് (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.  ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയാണ് അറസ്റ്റിലായ വിജേഷ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് വില്പന നടത്തുവാന്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. സമീപകാലത്ത് ജില്ലയില്‍ കണ്ടെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് ഈ മാസം കണ്ടെടുക്കുന്ന മൂന്നാമത്തെ വ്യവസായിക അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിത്. 

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജു.എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ്.സി.പി, അസി എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രേം നസീര്‍.എസ്, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍.ജെ.ആര്‍, ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ മനു.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോജോ.ജെ, അജിത്.ബി.എസ്, അനീഷ്.എം.ആര്‍, അഭിരാം.എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments