banner

അഷ്ടമുടിക്കായൽ ആഴംകൂട്ടി മത്സ്യ സമ്പത്ത് സംരക്ഷിക്കണമെന്ന് സിപിഐഎം കാഞ്ഞാവെളി ലോക്കൽ സമ്മേളനം...!, 13 അംഗ ലോക്കൽ കമ്മിറ്റിയും സെക്രട്ടറിയായി ലാൽ കുമാറും തെരഞ്ഞെടുക്കപ്പെട്ടു

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
അഞ്ചാലുംമൂട് : മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് അഷ്ടമുടിക്കായൽ ഡ്രജ് ചെയ്ത് ആഴം കൂട്ടണമെന്ന് സിപിഐഎം കാഞ്ഞാവെളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീൻ, നന്ദിനി, എം.അനിൽകുമാർ എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. 13  അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി ലാൽ കുമാറിനെയും തെരഞ്ഞെടുത്തു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ.അനിൽകുമാർ അധ്യക്ഷനായി.

Post a Comment

0 Comments