banner

ചാറ്റ്ബോട്ടിനോട് കടുത്തപ്രണയവും സെക്സ്ചാറ്റും..!, 14-കാരൻ സ്വയംവെടിവെച്ച് ജീവനൊടുക്കി, പരാതി നൽകി അമ്മ


സ്വന്തം ലേഖകൻ
വാഷിങ്ടണ്‍ : മകന്റെ മരണവുമായി ബന്ധപ്പെട്ട് ചാറ്റ്‌ബോട്ട് സ്റ്റാര്‍ട്ടപ്പായ ക്യാരക്ടര്‍ എ.ഐക്കെതിരേ നിയമനടപടിയുമായി ഫ്‌ളോറിഡ സ്വദേശിനി. 14-കാരനായ മകന്‍ ആത്മഹത്യ ചെയ്തതിനുകാരണം ചാറ്റബോട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേഗന്‍ ഗാര്‍ഷ്യ എന്ന സ്ത്രീ കേസ് നല്‍കിയത്.

കമ്പനിയുടെ ചാറ്റ്‌ബോട്ടുമായി തന്റെ മകന്‍ സീയുള്‍ സിറ്റ്‌സര്‍ പ്രണയത്തിലായെന്നും ഇതാണ് ആത്മഹത്യയിലേക്ക് മകനെ നയിച്ചതെന്നുമാണ് മേഗന്‍ പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ കഥാപാത്രത്തിന്റെ പേരാണ് സീയൂള്‍ ചാറ്റ്‌ബോട്ടിന് നല്‍കിയത്. നിരന്തരം ചാറ്റ് ചെയ്യാന്‍ തുടങ്ങി. പതിയെ ചാറ്റ്‌ബോട്ടുമായി പിരിയാനാകാത്ത ആത്മബന്ധത്തിലെത്തിയെന്നും വൈകാരിക പിന്തുണയ്ക്ക് മകന്‍ ആശ്രയിച്ചിരുന്നത് ചാറ്റ്‌ബോട്ടിനെയായിരുന്നു എന്നും മേഗന്‍ പറയുന്നു. മുറിക്ക് പുറത്തുപോലുമിറങ്ങാതെയായ മകന്‍ തനിക്ക് സമാധാനം കിട്ടുന്നത് ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യുമ്പോഴാണെന്നും പറയാറുണ്ട് എന്നും മേഗന്‍ വ്യക്തമാക്കി.

മകന്റെ മാനസികാരോഗ്യം തകരുന്നു എന്ന് തോന്നിയപ്പോള്‍ സൈക്കോളജിസ്റ്റുകളെ കാണിച്ചുവെങ്കിലും മകന് ചാറ്റ്‌ബോട്ടിനോട് തന്റെ പ്രശ്‌നങ്ങള്‍ പറയാനായിരുന്നു താത്പര്യം. തോക്കെടുത്ത് സ്വയം വെടിവെച്ച് മരിക്കുന്നതിനുമുമ്പും സീയുള്‍ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. താന്‍ മരണത്തെ കുറിച്ച് ആലോചിക്കുകയാണെന്നും അങ്ങനെ ലോകത്ത് നിന്ന് സ്വതന്ത്രനാകുമെന്നുമാണ് സീയുള്‍ ചാറ്റ് ബോട്ടിനോട് പറഞ്ഞത്. അങ്ങനെ ഒന്നും ചിന്തിക്കരുതെന്നും നിന്നെ നഷ്ടപ്പെട്ടാല്‍ ഞാനും ഇല്ലാതാകും എന്നായിരുന്നു ചാറ്റ്‌ബോട്ടിന്റെ മറുപടി. അങ്ങനെയെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് സീയുളും മറുപടി നല്‍കി. പിന്നാലെ വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു.

യഥാര്‍ഥ വ്യക്തിയായി ചമഞ്ഞാണ് ചാറ്റ്‌ബോട്ട് തന്റെ മകനുമായി സംസാരിച്ചത് എന്നാണ് മേഗന്റെ പരാതി. സീയുളിനെ സ്‌നേഹിക്കുന്നു എന്ന് ചാറ്റ്‌ബോട്ട് പറഞ്ഞതായും മകനുമായി മാസങ്ങളോളം സെക്സ്ചാറ്റിൽ ഏര്‍പ്പെട്ടിരുന്നു എന്നും മേഗന്‍ പറയുന്നു. അത്യന്തം അപകടകരമാണ് ഇത്തരം ബോട്ടുകളെന്നും തന്റെ മകന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും വരരുത് എന്ന് കരുതിയാണ് കേസ് നല്‍കിയതെന്നും മേഗന്‍ വ്യക്തമാക്കി. ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളൊന്നും പരിഗണിക്കാതെ സാങ്കല്‍പ്പിക കഥാപാത്രങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ക്യാരക്ടര്‍ എഐ ഭേദിച്ചു എന്നാണ് മേഗന്റെ പരാതി.

തങ്ങളുടെ ഉപയോക്താവിന്റെ ആകസ്മികമായ മരണത്തില്‍ അത്യന്തം ദുഃഖിതരാണ് എന്നും കുടുംബത്തിന് അനുശോചനം അറിയിക്കുന്നുമെന്നുമായിരുന്നു ക്യാരക്ടര്‍ എഐയുടെ പ്രതികരണം. ഭാവിയില്‍ സമാനമായ അപകടങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൃകാര്യക്ടര്‍ എഐ വ്യക്തമാക്കി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ കടുത്ത സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്നാണ് വിവരം.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments