banner

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു...!, ആളില്ലാത്ത ദിവസം വീട്ടിനുള്ളിൽ കയറി പെൺകുട്ടിയെ ബലമായി പീഡിപ്പിച്ചു, 27 കാരന് 34 വർഷം ശിക്ഷ വിധിച്ച് കോടതി


സ്വന്തം ലേഖകൻ
ചേർത്തല : വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ കുന്നത്ത് വീട്ടിൽ രോഹിത് വിശ്വമിനെയാണ് (അപ്പു-27)  ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത വരുത്തിയ യുവാവ്, ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്നുറപ്പാക്കി വീട്ടിനുള്ളിൽ കയറി പെൺകുട്ടിയെ ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 

തുടർന്നും മറ്റൊരു ദിവസം ഇതേ രീതിയിൽ അതിക്രമം ആവർത്തിച്ചു. പഠനത്തിൽ പിന്നോക്കം പോയ കുട്ടിയുടെ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗൺസിലിംഗ് നടത്തിയ അധ്യാപികയാണ് വിവരം പൊലീസിൽ അറിയിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷയും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് അഞ്ചുവർഷം തടവും 50000 രൂപ പിഴയും തുടർച്ചയായി പിന്തുടർന്ന് ശല്യം ചെയ്തതിന് പോക്സോ ആക്ട് പ്രകാരം ഒരു വർഷം തടവും 10,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരഭാഗങ്ങളിൽ സ്പർശിച്ചതിനും മൂന്നുവർഷം തടവും 25,000 രൂപയും ഒന്നിൽ കൂടുതൽ തവണ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉൾപ്പെടെ 34 വർഷം തടവും 2 ലക്ഷത്തി അറുപത്തയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.

ശിക്ഷ കാലാവധി ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും. പിഴ അടക്കാത്ത പക്ഷം മൂന്നു വർഷം തടവ് കൂടി അനുഭവിക്കണം. പട്ടണക്കാട് സ്റ്റേഷൻ ഓഫീസറായിരുന്ന ആർ എസ് ബിജു അന്വേഷണം നടത്തി ഡിവൈഎസ്‌പി ടിബി വിജയനാണ് കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ വനിതാ സെൽ എസ്ഐ ജെ ശ്രീദേവി, ഓഫീസർമാരായ ലിജിമോൾ, ജാക്വലിൻ, ബൈജു കെ ആർ, ഗോപൻ, അനൂപ്, ജയമോഹൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി വി എൽ എന്നിവർ ഹാജരായി.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments