banner

എഡിഎംന്റെ ആത്മഹത്യയിൽ ഗുരുതര ആരോപണം...!, മുഖ്യമന്ത്രിക്ക് നൽകി എന്ന് പറയുന്ന പരാതി കെട്ടിച്ചമച്ചതെന്ന് ആം ആദ്മി പാർട്ടി


സ്വന്തം ലേഖകൻ
കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ ആയി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകി എന്ന് പറയുന്ന പരാതി വ്യാജവും കെട്ടിച്ചമച്ചതുമാണ്. സിപിഐ എം നേതാക്കളുടെ അടുത്ത ബന്ധുവും പാർട്ടി സഹയാത്രികനുമായ പ്രശാന്തൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ എന്നിവർ മരണ ശേഷവും അദ്ദേഹത്തെ വേട്ടയാടുക ആണ്. 

സർക്കാർ സർവീസിൽ ഇരുന്ന് കൊണ്ട് മറ്റൊരു സ്ഥാപനം തുടങ്ങാൻ ശ്രമിക്കുക, വ്യാജ രേഖ നിർമ്മിക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്ത പ്രശാന്തനു എതിരെയും ഉത്തരവാദിത്തപെട്ട സ്ഥാനത്ത് ഇരുന്ന് തന്റെ അധികാരം ഉപയോഗിച്ച് തെറ്റായ വഴിയിലൂടെ സ്വന്തക്കാരന് പെട്രോൾ പമ്പിനു അനുമതി നൽകാൻ ശ്രമിച്ച പി പി ദിവ്യയെയും അറസ്റ്റ് ചെയ്തു അന്വേഷണം നടക്കണം. 

പ്രതികൾ സിപിഐ എം പ്രവർത്തകരും സഹയാത്രികരും ആയതിനാൽ ഉന്നത ബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടാൻ സാഹചര്യമുള്ളതിനാൽ ഇക്കാര്യത്തിൽ സുതാര്യവും നീതിയുക്തവും ആയ  അന്വേഷണം ഉറപ്പുവരുത്തണം എന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments