banner

എൽഡിഎഫിൽ ഭിന്നതയെന്ന വാർത്ത അടിസ്ഥാനരഹിതം...!, തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ചില വ്യക്തികളും ചില കേന്ദ്രങ്ങളും ചേർന്ന്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യമുയർത്തിപ്പിടിച്ച് പ്രവർത്തനം തുടരുമെന്ന് അജ്മീൻ എം കരുവ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
എൽഡിഎഫിൽ ഭിന്നതയെന്ന വാർത്ത തള്ളി സിപിഐ നേതാവും അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ അജ്മീൻ എം കരുവ. എൽഡിഎഫ് യോഗങ്ങളിൽ സിപിഐ പ്രതിനിധി പങ്കെടുക്കുന്നില്ല എന്നത് ശരിയായ കാര്യമല്ല, കഴിഞ്ഞ എൽഡിഎഫിൽ യോഗത്തിൽ കൂടി താൻ പങ്കെടുത്തതാണ്. 

ഇത്തരം പ്രചാരണങ്ങൾ തനിക്കെതിരെ ചില വ്യക്തികൾ ചേർന്ന് നിർമ്മിക്കുന്നതാണെന്ന് തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അജ്‌മീൻ എം കരുവ അഷ്ടമുടി ലൈവിനോട് തുറന്നടിച്ചു. 

സിപിഎമ്മുമായി സിപിഐക്ക് ഒരു ഘട്ടത്തിലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ ചില കേന്ദ്രങ്ങളുടെ സൃഷ്ടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന് സിപിഎം നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള അഷ്ടമുടി ലൈവ് വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യമുയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തനരീതിയിൽ നിന്നും വ്യതിചലിക്കാൻ താൻ തയ്യാറല്ല. ചിലർ അതിന് ശ്രമിക്കുമ്പോൾ വഴങ്ങാത്തത് കൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ തനിക്കെതിരെ ഉയർന്നു വരുന്നത്. അവയെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് പതിവ്. അത്തരക്കാർ മറുപടി പോലും അർഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments