banner

സലിം കുമാറിന്റെ ആ വാക്കിൽ സ്ത്രീ ഒതുങ്ങി...!, പലരും ശ്രമിച്ചിട്ട് നടക്കാത്ത കാര്യമായിരുന്നു അത്, അനുഭവം പറഞ്ഞ് ബംഗാൾ ഗവർണർ


സ്വന്തം ലേഖകൻ
തൃശ്ശൂർ : നടൻ സലിം കുമാറിനെക്കുറിച്ചുള്ള രസകരമായ കഥ പറഞ്ഞ് പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ ബോസ്. ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്‌കാരം സലിം കുമാറിന് നൽകിയ ചടങ്ങിൽ ആയിരുന്നു സംഭവം. രമേഷ് പിഷാരടി തന്നോട് പറഞ്ഞ കഥയാണ് ഇതെന്ന് പറഞ്ഞുകൊണ്ടായിരുന്നു സലിം കുമാറിനെക്കുറിച്ചുള്ള കഥ അനന്ദ ബോസ് പറയാൻ ആരംഭിച്ചത്.

ഒരിക്കൽ ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്നു സലിം കുമാർ. ഇതിനിടെ എക്കണോമി ക്ലാസ് ടിക്കറ്റുള്ള പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ലാസിൽ കയറിയിരുന്നു. എയർ ഹോസ്റ്റസുമാർ മാറിയിരിക്കാൻ നിരവധി തവണ പറഞ്ഞിട്ടും അവർ തയ്യാറായില്ല. അവസാനം പ്രശ്‌നമായി. ഫ്‌ളൈറ്റിൽ ആദ്യം കയറിയത് താൻ ആണെന്നും അതിനാൽ താൻ ഇവിടെയിരിക്കുമെന്നും ആ സ്ത്രീ നിർബന്ധം പിടിച്ചു.

ഇത് കണ്ട സലിം കുമാർ സ്ത്രീയോട് സംസാരിച്ചു. ഇതോടെ അവർ മര്യാദക്കാരിയായി എക്കണോമി ക്ലാസിൽ പോയി ഇരുന്നു. ഇത് എങ്ങനെ സാധിച്ചു എന്ന് ഏവരും അതിശയിച്ചു. കാര്യം തിരക്കിയപ്പോൾ സലിം കുമാർ പറഞ്ഞത് ഇങ്ങനെയാണ്. ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നത് ആണെന്നും, ഡൽഹിയിലേക്കുള്ള സീറ്റ് പുറകിലുള്ളതാണെന്നുമായിരുന്നു സലിം കുമാർ പറഞ്ഞത്.

ആനന്ദബോസ് പറഞ്ഞതും സദസിൽ നിന്നും പൊട്ടിച്ചിരി ഉയർന്നു. രമേഷ് പിഷാരടി കഥകൾ ഉണ്ടാക്കാൻ സമർത്ഥൻ ആണെന്നും ഇത് ഉണ്ടാക്കിയ കഥയാണോയെന്ന് തനിക്ക് അറിയില്ല എന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കഥ അവസാനിപ്പിച്ചത്. വേദിയിൽ ഇതെല്ലാം കേട്ടുകൊണ്ട് രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments