banner

നിങ്ങളുടെ ഒരു തുള്ളി രക്തം മറ്റൊരാളുടെ ജീവൻ രക്ഷിച്ചേക്കാം...!, അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവദ്യുതി - പോൾ ബ്ലഡ് രക്ത ദാന ക്യാമ്പ് ശനിയാഴ്ച നടക്കും

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
അഞ്ചാലുംമൂട് : അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള പോലീസ് വകുപ്പിന്റെയും കൊല്ലം ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ ജീവദ്യുതി പോൾ ബ്ലഡ് രക്ത ദാന ക്യാമ്പ് ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ധർമ്മജിത്ത് പി.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നിങ്ങളുടെ ഒരു തുള്ളി രക്തം മറ്റൊരാളുടെ ജീവൻ രക്ഷിച്ചേക്കാമെന്നും ഈ ക്യാമ്പുമായി സഹകരിച്ച് രക്തദാനത്തിൽ പങ്കുചേരാൻ എല്ലാ സുമനസ്സുകളുടെയും അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകസമിതി അറിയിച്ചു.

Post a Comment

0 Comments