banner

ചാനൽ മുറികളിൽ റേറ്റിംഗ് യുദ്ധം തുടരുന്നു...!, റിപ്പോർട്ടറിൻ്റെ കോടികൾക്കെതിരെ പടപൊരുതി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്, അരുൺകുമാറിന്റെ റിപ്പോർട്ടറിനും പിന്നിൽ ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ്, ഏറ്റവും പുതിയ ബാര്‍ക്ക് റിപ്പോർട്ട് പുറത്ത്


സ്വന്തം ലേഖകൻ
തെരഞ്ഞെടുപ്പു കാലം മലയാളം വാര്‍ത്താചാനലുകളുടെ ഉത്സവകാലമാണ്. എല്ല ചാനലുകളും സജീവമായി അരയും തലയും മുറുക്കി കളത്തില്‍ ഇറങ്ങും. ഇക്കുറി വാര്‍ത്താചാനലുകള്‍ തമ്മില്‍ മത്സരം മുറുകിയത് അതിവൈകാരികത സൃഷ്ടിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളിലൂടെയാണ്. അര്‍ജുന്‍ വിഷയം അടക്കം അതിവൈകാരികത നിറച്ചാണ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. ചാനല്‍ ഡെസ്‌ക്കില്‍ നിന്നും അവതാരകര്‍ സ്‌പോട്ട് റിപ്പോര്‍ട്ടര്‍മാരായി കളത്തിലിറങ്ങി.

പാലക്കാട്, ചേലക്കര,  വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ എത്തിയതോടെ രാഷ്ട്രീയ ചൂടിലാണ് കേരളം. എല്ലാക്കാലവും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗില്‍ മറ്റു ചാനലുകളെ കടത്തിവെട്ടാറുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ആ വാരത്തില്‍ തങ്ങളുടെ അധീശത്തം അരക്കിട്ടുറപ്പിക്കുന്ന കാഴ്ച്ചയാണ പോയവാരം കണ്ടത്. 42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ നൂറ് പോയിന്റ് കടന്നാണ് ഏഷ്യാനെറ്റിന്റെ കുതിപ്പ്. ഏഷ്യാനെറ്റ് ന്യൂസ് 104 പോയിന്റാണ് നേടിയത്. കഴിഞ്ഞ തവണ 99.78 ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ്. ഇവിടെ നിന്നുമാണ് കുതിപ്പുണ്ടാക്കിത്.

അതേസമയം ഏഷ്യാനെറ്റ് ന്യൂസിനെ കടത്തിവെട്ടി ഒന്നാം സ്ഥാനം പിടിക്കാന്‍ ഇറങ്ങിയ റിപ്പോര്‍ട്ടര്‍ ചാനലിന് നിരാശയായിരുന്നു ഫലം. കോടികള്‍ മുടക്കിയുള്ള പരിശ്രമങ്ങളെല്ലാം ഏഷ്യാനെറ്റിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായി. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്ത് വാങ്ങിയിട്ടും റേറ്റിങില്‍ റിപ്പോട്ടറിന് ഒന്നാമതെത്താനായില്ല. വലിയ കെട്ടുകാഴ്ച്ചകള്‍ ഒരുക്കിയെങ്കിലും പ്രേക്ഷകര്‍ ചാനല്‍ റിമോട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരതിയെടുത്തു എന്നത് അവരുടെ വിശ്വസനീയതയുടെ തെളിവു കൂടിയാണ്. ഈ ആഴ്ച്ചയില്‍ റിപ്പോര്‍ട്ടര്‍ ടിവി 98 പേയിന്റാണ് നേടിയത്. കഴിഞ്ഞ ആഴ്ച്ചയും ഇതേ പോയിന്റിലായിരുന്നു ചാനല്‍, അവിടെ നിന്നും മുന്നോട്ടു പോകാന്‍ കഴിഞാഞിട്ടില്ല.

അതേസമയം മൂന്നാം സ്ഥാനത്തേക്ക് വീണ 24 ന്യൂസ് ചാനല്‍ 79 പോയിന്റാണ് ബാര്‍ക്കില്‍ നേടിയത്. രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പ് അവര്‍ക്ക് അടുത്തെങ്ങും സാധിക്കാത്ത അവസ്ഥയുണ്ടാകും. രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ഓളം പോയിന്റിന് പിന്നിലാണ് 24 ന്യൂസ്. ഏതാനും ആഴ്ചകൾക്ക് മുന്നേ തുടർച്ചയായി രണ്ടാഴ്ച ഏഷ്യാനെറ്റിനെയും മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും പിന്നീട് ശ്രീകണ്ഠൻ നായർ നേതൃത്വം നൽകുന്ന ചാനൽ പിന്നോക്കം പോകുകയായിരുന്നു.

42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗ്:
  1. ഏഷ്യാനെറ്റ് ന്യൂസ് – 104റ
  2. റിപ്പോര്‍ട്ടര്‍ ടിവി – 98
  3. ട്വന്റി ഫോര്‍ – 79
  4. മനോരമ ന്യൂസ് – 50
  5. മാതൃഭൂമി ന്യൂസ് – 39
  6. ജനം ടിവി – 22
  7. കൈരളി ന്യൂസ് – 22
  8. ന്യൂസ് 18 കേരള – 17
  9. മീഡിയ വണ്‍ – 12


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments