banner

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമം...!, കൂടിക്കാഴ്ച ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍, 22-കാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ, വിദ്യാര്‍ത്ഥിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു


സ്വന്തം ലേഖകൻ
മലപ്പുറം : പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പോലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി – 46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

ചമ്രവട്ടം ജം​ഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 

എസ്.ഐമാരായ ആര്‍.യു. അരുണ്‍, എസ്. രാജേഷ്, എ.എസ്.ഐ. എലിസബത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അനില്‍ വിശ്വന്‍, സജുകുമാര്‍, നാസര്‍, പ്രശാന്ത് കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ആനന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ബാത്തിഷ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments