banner

തൃക്കരുവയിൽ സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷമാകുന്നു...!, മുന്നണി തീരുമാനങ്ങൾക്ക് വിരുദ്ധമായി സി.പി.ഐ പ്രതിനിധി അജ്മീൻ എം കരുവ പ്രവർത്തിക്കുന്നുവെന്ന് സി.പി.എം, പ്രതിഷേധത്തിന് പോലും കൂട്ടില്ല

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ ഭരണ സമിതിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷമാകുന്നു. എൽ.ഡി.എഫ് പാർലമെൻ്ററി യോഗങ്ങളിൽ സി.പി.ഐ പ്രതിനിധി പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെ നിലനിന്നിരുന്നു തുടർന്ന് സി.പി.എം ഈ വിഷയങ്ങളിൽ പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. മുന്നണി തീരുമാനങ്ങൾക്ക് വിരുദ്ധമായി സി.പി.ഐ പ്രതിനിധി അജ്മീൻ എം കരുവ പ്രവർത്തിക്കുന്നുവെന്നും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഭരണം കെടുകാര്യസ്ഥത തുടരുമ്പോഴും അജ്മീൻ അവർക്ക് പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സി.പി.എം ആക്ഷേപം ഉന്നയിക്കുന്നു.ഇങ്ങനെ പോയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മോശം സ്ഥിതിയായിരിക്കും മുന്നണിക്ക് ഉണ്ടാകുകയെന്നും നേതാക്കൾ പറയുന്നു. ഇത് സംബന്ധിച്ച വിഷയങ്ങൾ ബ്രാഞ്ച് സമ്മേളനങ്ങളിൽ അടക്കം ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ കോൺഗ്രസ്സ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സി.പി.ഐ വിട്ടു നിന്നത് ചർച്ചയായിരുന്നു. തുടർന്ന് സി.പി.എം പിന്തുണയോടെ യുവജന സംഘടനയായ ഡിവൈഎഫ്ഐ ഉൾപ്പെടെ ഭരണസമിതിക്കെതിരെ പല വിഷയങ്ങളിലും പ്രതിഷേധിച്ചിരുന്നു. കടുത്ത പ്രതിസന്ധി തുടരുമ്പോഴും സിപിഐയുമായി തൽകാലം ചർച്ച വേണ്ടന്ന തീരുമാനത്തിലാണ് സി.പി.എം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിർത്തി പ്രതിഷേധങ്ങളെ സമ്മർദ്ദം ചെലുത്തി തടയിടാനാണ് സി.പി.ഐ ശ്രമിക്കുന്നത്. നിലവിൽ ഏഴ് പ്രതിനിധികളാണ് തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് മുന്നണിക്കുള്ളത്. സിപിഐ - ഒന്ന്, സിപിഎം - ആറ് എന്നിങ്ങനെയാണ് ഘടകകക്ഷി നില. കോൺഗ്രസ്സിനും ആറും ആർഎസ്പിക്ക് ഒന്നും കൂടി യുഡിഎഫ് മുന്നണിക്ക് ഏഴ് പ്രതിനിധികളുണ്ട്. ബിജെപിക്ക് രണ്ട് പ്രതിനിധികളാണുള്ളത്. ബിജെപി വിട്ടു നിന്നതോടെ ഭൂരിപക്ഷമില്ലാതിരുന്ന ഇരുമുന്നണികളും നറുക്കെടുപ്പിലൂടെയാണ് ഭരണസമിതി നേതൃത്വത്തെ തിരഞ്ഞെടുത്തത്. തുടർന്നാണ് നിലവിലുള്ള സരസ്വതി രാമചന്ദ്രൻ ഭരണ സമിതി അധികാരത്തിലെത്തിയത്.

Post a Comment

0 Comments