സ്വന്തം ലേഖകൻ
പുത്തൻവേലിക്കര : കുടുംബ പ്രശ്നത്തിന്റെ പേരിൽ അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്ത അയൽവാസികൾ തമ്മിൽ തല്ലി. ആലുവ പുത്തൻ വേലിക്കരയിൽ 11ാം തിയതിയാണ് സംഭവം നടന്നത്. റോഡിൽ ഇറങ്ങി അസഭ്യ വർഷത്തോടെ തമ്മിൽ തല്ലുന്ന സ്ത്രീകളും ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന പെൺമക്കളുടേയും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
അപവാദ പ്രചാരണം ചോദിക്കാൻ ചെന്നതോടെയാണ് അയൽവാസികൾക്കിടയിൽ അടിപൊട്ടിയത്. സംഘർഷത്തിൽ ഏർപ്പെട്ടവരിൽ ഒരു സ്ത്രീ ഭിന്നശേഷിയുള്ള സ്ത്രീയാണ്. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവാണ് തമ്മിലടിച്ചവരെ പിടിച്ച് മാറ്റി വിട്ടത്. എന്നാൽ സംഭവം നടന്ന അതേ ദിവസം തന്നെ ഇയാളെ അയൽവാസിയുടെ മകനും സുഹൃത്തുക്കളും വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പുത്തൻ വേലിക്കര സ്വദേശി ബിപിന്, ദീപു, ദീപ്തി, കുഞ്ഞുമേരി എന്നിവർ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തത്.
പരസ്പരം വാക്കേറ്റത്തിനിടെ ഭിന്നശേഷിക്കാരിയായ സ്ത്രീയും അയൽവാസിയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആക്രോശത്തോടെ മുടിയിൽ അടക്കം ഇരുവരും പിടിച്ച് മർദ്ദനം ആരംഭിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവതികൾ പിടിച്ച് മാറ്റാനും ഇടയിൽ മർദ്ദിക്കുകയും ആയിരുന്നു. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവിന് വെട്ടേറ്റ സംഭവത്തിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments