banner

മൂത്രം കൊണ്ട് ഗോതമ്പുമാവ് കുഴച്ച് വീട്ടുജോലിക്കാരി...!, അടുക്കളയിൽ മൊബൈൽ ക്യാമറ ആക്കി വെച്ച് ദൃശ്യങ്ങൾ പകർത്തി വീട്ടുടമ, ശകാരവും അസഭ്യവർഷവും മൂലമാണ് ചെയ്തതെന്ന് ജോലിക്കാരി പോലീസിനോട്


സ്വന്തം ലേഖകൻ
ലക്‌നൗ : ചപ്പാത്തിയ്ക്കായുള്ള ഗോതമ്പുമാവ് മൂത്രം കൊണ്ട് കുഴച്ച സംഭവത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 32 കാരിയായ റീനയാണ് അറസ്റ്റിലായത്. വീട്ടുടമ നൽകിയ പരാതിയിലാണ് റീനയെ ഗായിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

അടുത്തിടെ വീട്ടിലെ അന്തേവാസികളിൽ ചിലർക്ക് കരൾ രോഗം ബാധിച്ചിരുന്നു. ഇതിന് പിന്നാലെ സംശയം തോന്നിയ വീട്ടുടമ അടുക്കളയിൽ മൊബൈൽ ക്യാമറ ഓൺ ആക്കി വയ്ക്കുകയായിരുന്നു. ഇതിലാണ് റീന മൂത്രം ഉപയോഗിച്ച് മാവ് കുഴയ്ക്കുന്നത് കണ്ടത്. ഇത് കണ്ട ഉടനെ വീട്ടുടമ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അവർ പങ്കുവയ്ക്കുകയും ചെയ്തു.

പരാതി ലഭിച്ചതിന് പിന്നാലെ വീട്ടിൽ എത്തിയ പോലീസ് റീനയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. അപ്പോൾ റീന കുറ്റം സമ്മതിയ്ക്കുകയായിരുന്നു. നേരത്തെയും നിരവധി തവണ മൂത്രം ഉപയോഗിച്ച് മാവ് കുഴച്ചിരുന്നതായും റീന വ്യക്തമാക്കി.

ഏതാനും മാസങ്ങൾക്ക് മുൻപാണ് റീന വീട്ടുജോലിയ്ക്കായി ഗാസിയാബാദിൽ എത്തിയത്. ജോലി ചെയ്യുന്നതിനിടെ നിരവധി തവണ വീട്ടുടമയിൽ നിന്നും ശകാരവും അസഭ്യവർഷവും കേട്ടിട്ടുണ്ടെന്നാണ് റീന പോലീസിന് നൽകിയ മൊഴി. ചെറിയ പിഴവുകൾ സംഭവിക്കുമ്പോൾ പോലും വീട്ടുടമ രൂക്ഷമായ ഭാഷയിൽ ശകാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് മാവ് മൂത്രം ഒഴിച്ച് കുഴച്ച് ചപ്പാത്തി ഉണ്ടാക്കിയത് എന്നും റീന പോലീസിനോട് പറഞ്ഞിട്ടുണ്ട്.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. റീനയ്ക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments