banner

ഞാനെല്ലാം ആസ്വദിക്കുകയാണ്, ഇത് എന്റെ അവസാന മത്സരങ്ങളായിരിക്കുമെന്ന് എനിക്കറിയാം...!, സങ്കടത്തിലാക്കി മെസ്സി


സ്വന്തം ലേഖകൻ
ബ്യൂണസ് ഐറിസ് : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരായ ജയത്തിനു ശേഷം അര്‍ജന്റീനയിലെ തന്റെ ഭാവിയെ കുറിച്ചും വിരമിക്കലിനെ കുറിച്ചും നേരിയ സൂചന നല്‍കി ലയണല്‍ മെസ്സി. മെസ്സിയുടെ ഹാട്രിക്ക് മികവില്‍ ബൊളീവിയക്കെതിരേ അര്‍ജന്റീന എതിരില്ലാത്ത ആറു ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ മെസ്സിയുടെ 10-ാം ഹാട്രിക്ക് കൂടിയായിരുന്നു ഇത്. ഇതോടെ മെസ്സി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഹാട്രിക്കുകളെന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. മത്സരത്തിനു പിന്നാലെ 2026-ല്‍ അര്‍ജന്റീനയ്ക്കായി ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മെസ്സി മറുപടി നല്‍കിയത്.

''എന്റെ ഭാവിയെക്കുറിച്ച് ഞാന്‍ ഒരു പ്രത്യേക തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ല. ഞാന്‍ ഇതെല്ലാം ആസ്വദിക്കുകയാണ്. ഞാന്‍ എന്നത്തേക്കാളും കൂടുതല്‍ വികാരാധീനനാണ്, ജനങ്ങളില്‍ നിന്ന് അവരുടെ എല്ലാം സ്‌നേഹവും ഞാന്‍ സ്വീകരിക്കുന്നു, കാരണം ഇവ എന്റെ അവസാന മത്സരങ്ങളായിരിക്കുമെന്ന് എനിക്കറിയാം.'' – മെസ്സി പറഞ്ഞു. എനിക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം അര്‍ജന്റീനയ്‌ക്കൊപ്പമുണ്ടാകുക എന്നതാണ് ഇപ്പോള്‍ പദ്ധതിയെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന ആരാധകരുടെ വാത്സല്യം ആസ്വദിക്കാന്‍ സാധിക്കുമെന്നതിനാല്‍ നാട്ടില്‍ കളിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments