banner

കൊല്ലത്ത് പൊലീസുകാരനായ യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്...!, പ്രേരണയ്ക്ക് മന്ത്രവാദവും മയക്കുമരുന്നും സംശയിച്ച് പോലീസ്, സഹദിന് നഗ്നപൂജ നടത്തിയ കേസിലെ പ്രതിയുമായി ബന്ധം, കുഴഞ്ഞുമറിഞ്ഞ് ചിതറയിലെ മരണം


സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം ചിതറയിൽ പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മന്ത്രവാദമെന്ന് സംശയം. പ്രതിയായ സഹദ് മന്ത്രവാദം നടത്തിയിരുന്നുവെന്ന് സൂചന. സാത്താന്റെ അടുത്തേക്ക് ഇർഷാദിനെ അയച്ചുവെന്ന് സഹദ് പറഞ്ഞതായി സംഭവസ്ഥലത്ത് എത്തിയ ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ചടയമംഗലത്ത് യുവതിയെ നഗ്നപൂജ നടത്തിയ കേസിൽ പ്രതിയായ അബ്ദുൾ ജബ്ബാറുമായി പ്രതിയ്ക്കും കൊല ചെയ്യപ്പെട്ട പോലീസുകാരനും ബന്ധമുണ്ടെന്ന് കണ്ടെത്തി.

ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിരവധി ആയുധങ്ങളും സഹദിൻ്റെ വീട്ടിൽ നിന്ന് പോലീസും പോലീസ് കണ്ടെത്തി. താൻ ജിന്ന് സേവകനാണെന്ന് സഹദ് പറഞ്ഞിരുന്നു. ലഹരിയ്ക്കും അടിമയാണ് പ്രതിയായ സഹദ്.

രഹസ്യമായി പലതും ആ വീട്ടിൽ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പരാതി പറഞ്ഞിരുന്നു. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇർഷാദിനെ കഴുത്തറുത്ത് കൊല്ലുമെന്ന് സഹദ് പിതാവിനോട് പറഞ്ഞിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. ഇർഷാദ് ഉറങ്ങുമ്പോഴായിരുന്നു കൊലപാതകം നടത്തിയത്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments