banner

മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് വിളിപ്പിച്ചത് അങ്ങേര് തന്നെ...!, ബാക്കിയെല്ലാം മമ്മൂട്ടി അടിച്ചിറക്കിയ കഥ, രഹസ്യം ഇതാണെന്ന് നടൻ ശ്രീനിവാസന്‍


സ്വന്തം ലേഖകൻ
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. എഴുപതുകളിലും അദ്ദേഹം മോളിവുഡിന്റെ മെഗാസ്റ്റാർ എന്നാണ് അറിയപ്പെടുന്നത് പോലും. വ്യത്യസ്തമായ കഥാപാത്ര പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുകയാണ് അദ്ദേഹം. തന്നെ മെഗാസ്റ്റാർ എന്ന് ആദ്യമായി അഭിസംബോധന ചെയ്തത് ദുബായ് മാദ്ധ്യമങ്ങളാണെന്നും പിന്നീട് എല്ലാവരും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും മമ്മൂക്ക തന്നെ പല അവസരങ്ങളിൽ പറഞ്ഞിട്ടുണ്ട്.

‘1987ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവർ എനിക്കൊരു വിശേഷണം തന്നു. ‘ദി മെഗാസ്റ്റാർ’. ദുബായ് മാധ്യമങ്ങളാണ് എനിക്കാ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയിൽ നിന്നുള്ള ആരുമല്ല. ഞാൻ ദുബായിയിൽ എത്തിയപ്പോൾ അവരെഴുതി, ‘മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് ദുബായിയിൽ എത്തുന്നു’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. ആളുകൾ തന്നെ മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഇഷ്ടമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

എന്നാൽ സംഭവം ഇങ്ങനയോ അല്ലെന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നത്. മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെയാണെന്നാണ് ശ്രീനിവാസൻ പറയുന്നത്. ദുബായിൽ ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവർക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. മമ്മൂട്ടി പറയുന്നത് ഞാൻ കേട്ടതാണ്. സ്റ്റേജിലേക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവു എന്ന്’ എന്നാണ് ശ്രീനിവാസൻ വെളിപ്പെടുത്തിയത്. ബാലയുടെ പുതിയ സിനിമയുടെ ടെറ്റിൽ ലോഞ്ചിൽ വച്ചായിരുന്നു ശ്രീനിവാസൻ ആ കഥ പങ്കുവച്ചത്.

റീ റിലീസ് ട്രെന്‍ഡില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മറ്റൊരു ചിത്രം കൂടി. മമ്മൂട്ടിയെ നായകനാക്കി ടി ദാമോദരന്‍റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ആവനാഴി എന്ന ചിത്രമാണ് ബിഗ് സ്ക്രീനിലേക്ക് ഒരിക്കല്‍ക്കൂടി എത്താന്‍ ഒരുങ്ങുന്നത്. 1986 സെപ്റ്റംബര്‍ 12 ന് ഒറിജിനല്‍ റിലീസ് നടന്ന ചിത്രമാണിത്. നീണ്ട 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയകാല പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ചിത്രം എത്തുന്നത്.

2025 ല്‍ പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് ഈ റീ റിലീസ് സംഭവിക്കുക. 2025 ജനുവരി 3 ആണ് റിലീസ് തീയതി. പൊലീസ് വേഷങ്ങളില്‍ ഒട്ടേറെ തവണ തിളങ്ങിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട പൊലീസ് കഥാപാത്രമാണ് ആവനാഴിയിലെ സിഐ ബല്‍റാം. വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രവുമാണിത്.

പിന്നീട് എണ്ണമറ്റ തവണ ടെലിവിഷനിലൂടെ സ്വീകരണ മുറികളിലേക്ക് എത്തിയ ചിത്രവും. ഗീത, സീമ, നളിനി, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, ജനാര്‍ദ്ദനന്‍, ഇന്നസെന്‍റ്, ശ്രീനിവാസന്‍, സി ഐ പോള്‍, പറവൂര്‍ ഭരതന്‍, കുണ്ടറ ജോണി, കെപിഎസി അസീസ്, ശങ്കരാടി, ജഗന്നാഥ വര്‍മ്മ, അഗസ്റ്റിന്‍, കുഞ്ചന്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പ്രതാപചന്ദ്രന്‍, അലിയാര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രമാണിത്.

ജയറാം വി ആയിരുന്നു ഛായാഗ്രഹണം. ശ്യാമിന്‍റെ സംഗീതം. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജനാണ് ചിത്രം നിര്‍മ്മിച്ചത്. പാലേരി മാണിക്യമാണ് മമ്മൂട്ടിയുടേതായി അടുത്ത കാലത്ത് റീ റിലീസ് ചെയ്യപ്പെട്ട മറ്റൊരു ചിത്രം. എംടി- ഹരിഹരന്‍- മമ്മൂട്ടി ടീമിന്‍റെ ഒരു വടക്കന്‍ വീരഗാഥയും വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്. 


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments