banner

വിവാഹബന്ധത്തിലെ ബലാത്സംഗത്തിൽ ഭർത്താവിന് പരിരക്ഷ...!, ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി


സ്വന്തം ലേഖകൻ
ന്യൂഡൽഹി : വിവാഹബന്ധത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്നും ഭർത്താവിന്‌ പരിരക്ഷ നൽകുന്ന വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി. ഭർതൃ ബലാത്സംഗം കുറ്റകരമാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന ചീഫ്‌ ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചാണ് ഈ കാര്യമറിയിച്ചത്‌. വിഷയത്തിൽ ഭർത്താവിന്‌ പരിരക്ഷ നൽകുന്ന ഭാരതീയ നിയമ സംഹിതയിലെയും ഐപിസിയിലെയും വകുപ്പുകളുടെ നിയമസാധുത സൂക്ഷ്‌മമായി പരിശോധിക്കണമെന്നാണ്‌ സുപ്രീംകോടതിയുടെ നിലപാട്‌. 

ചീഫ്‌ ജസ്‌റ്റിസിന്‌ പുറമേ ജസ്‌റ്റിസ്‌ ജെബി പർധിവാല, ജസ്‌റ്റിസ്‌ മനോജ്‌മിശ്ര എന്നിവർ കൂടി അംഗങ്ങളായ ബെഞ്ചാണ്‌ ഭർതൃ ബലാത്സംഗം ക്രിമിനൽക്കുറ്റമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്‌. ഭർത്താക്കൻമാർക്ക്‌ പരിരക്ഷ നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കണമെന്ന്‌ ഹർജിക്കാർക്ക്‌ വേണ്ടി ഹാജരായ അഭിഭാഷക കരുണാനന്ദി ആവശ്യപ്പെട്ടു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments