banner

കൊല്ലത്ത് പൊലീസുകാരനെ കൊന്നത് ജിന്നാണെന്ന് പ്രതി പോലീസിനോട്...!, വീട്ടില്‍ ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികളും ആയുധങ്ങളും, നഗ്നപൂജ നടത്തിയതിന് പിടിയിലായവരുമായി അടുത്ത ബന്ധമെന്ന് പോലീസ്, ചടയമംഗലത്തെ മന്ത്രവാദിയെ കേന്ദ്രീകരിച്ചും അന്വേഷണം


സ്വന്തം ലേഖകൻ
കൊല്ലം : ചിതറയില്‍ പൊലീസുകാരനെ സുഹൃത്ത് കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നില്‍ ആഭിചാരക്രിയകളും, ദുര്‍മന്ത്രവാദവും. പ്രതി സഹദിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങളും, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പൊലീസ് കണ്ടെത്തി. വീട്ടില്‍ മന്ത്രവാദം നടന്നിരുന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അമാനി ഫൈസല്‍ പറഞ്ഞു. ജിന്നാണ് ഇര്‍ഷാദിനെ കൊന്നതെന്നാണ് പ്രതി സഹദിന്റെ മൊഴി. പ്രതി സഹദ് മന്ത്രവാദം പഠിക്കാന്‍ പോയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ചടയമംഗലത്തെ മന്ത്രവാദിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ചടയമംഗലത്ത് നഗ്‌നപൂജ നടത്തിയെന്ന പരാതിയില്‍ പിടിയിലായവരും പ്രതി സഹദും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അരും കൊലയ്ക്ക് പിന്നില്‍ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തര്‍ക്കവുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

കേരള ആംഡ് പോലീസ് (കെ.എ.പി.) അടൂര്‍ ക്യാമ്പിലെ ഹവില്‍ദാര്‍ നിലമേല്‍ വളയിടം ചരുവിള പുത്തന്‍വീട്ടില്‍ ഇര്‍ഷാദിനെയാണ് (26) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഇര്‍ഷാദും സഹദും സുഹൃത്തുക്കളായിരുന്നു.

ഒരാഴ്ചയായി ഇര്‍ഷാദ് സഹദിന്റെ വീട്ടില്‍ വന്നുപോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ക്ക് ഇരുവരും അടിമയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇര്‍ഷാദിന്റെ കഴുത്തറുത്തത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നു.

ഇര്‍ഷാദിന്റെ വീട്ടിലെ ഫര്‍ണിച്ചറുകള്‍ വിറ്റ പണം സഹദ് ആവശ്യപ്പെട്ടെന്നും ഇത് നല്‍കാത്തതിലുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ് സഹദ്. കൊലപാതകശേഷം പിടിയിലായ സമയത്തും പ്രതി ലഹരിയിലായിരുന്നു. ഒരു ദിവസമെടുത്താണ് പ്രതിയെ ലഹരിയില്‍ നിന്നും മുക്തനാക്കിയത്. തുടര്‍ന്ന് വിശദമായ മൊഴിയെടുത്തു.

കോടതിയില്‍ ഹാജരാക്കിയ സഹദിനെ റിമാന്‍ഡ് ചെയ്തു.സ്പോര്‍ട്സ് കോട്ട വഴിയാണ് ഇര്‍ഷാദ് പൊലീസ് ജോലിയില്‍ പ്രവേശിച്ചത്. അടൂര്‍ പൊലീസ് ക്യാമ്പിലെ ഹവില്‍ദാറായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി. നാലുമാസം മുമ്പ് സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നടപടി തുടങ്ങിയെങ്കിലും തിരികെ ജോലിയില്‍ പ്രവേശിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇര്‍ഷാദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments