സ്വന്തം ലേഖകൻ
കോഴിക്കോട് : നാട്ടുകാര്‍ക്കും വീട്ടുകാർക്കും എന്നും അഭിമാനത്തോടെ ഓര്‍ക്കാവുന്ന തീരുമാനം യാഥാര്‍ഥ്യമാക്കി സരള യാത്രയായി. കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് രാമനാട്ടുകര കൊടക്കല്ല് പറമ്പ് സ്വദേശിനിയായ പുളിയക്കോട്ട് സരളയുടെ ഭൗതിക ശരീരമാണ് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയത്. തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കണമെന്ന 54കാരിയുടെ ആഗ്രഹം ഭര്‍ത്താവ് പി മോഹന്‍ദാസും രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകൾ പി അലീനയും നിറഞ്ഞ മനസ്സോടെ സാക്ഷാത്കരിക്കുകയായിരുന്നു.
കാന്‍സര്‍ രോഗ ബാധിതയായിരുന്ന സരള ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ 11ാം തീയതിയാണ് മരിച്ചത്. അടുത്ത ദിവസം തന്നെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. മകള്‍ അലീനയുടെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച രേഖകള്‍ കൈമാറി.
പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തും പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സരള. സിപിഎം കൊടക്കല്ല് പറമ്പ് നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു. രാമനാട്ടുകരയില്‍ വണ്മാന് ഷോ ഡ്രസ്സസ് എന്ന ടൈലറിംഗ് സ്ഥാപനം നടത്തുന്ന മോഹന്‍ദാസും മരണാനന്തരം ശരീരം മെഡിക്കല്‍കോളേജ് അധികൃതര്‍ക്ക് കൈമാറാനുള്ള രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments