banner

ഡയറി എഴുതാത്തതിന് അഞ്ചുവയസുകാരന് നേര അദ്ധ്യാപികയുടെ ചൂരൽ പ്രയോഗം...!, ഇരുകാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയതായി രക്ഷിതാക്കൾ, യുവതിയ്ക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്


സ്വന്തം ലേഖകൻ
ചേർപ്പ് : ഡയറി എഴുതാത്ത അഞ്ചുവയസുകാരനെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന അദ്ധ്യാപികയ്ക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്. കുരിയച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അദ്ധ്യാപിക മുളങ്കുന്നത്തുകാവ് തിരൂർ സ്വദേശിനി സെലിനെ കണ്ടെത്താൻ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. എന്നാൽ അദ്ധ്യാപിക മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നതായാണ് ലഭ്യമാകുന്ന സൂചന.

ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുന്ന കേസുകളിൽ ചുമത്തുന്ന ബി.എൻ.എസ് 118 (1) വകുപ്പ് ചുമത്തിയാണ് നെടുപുഴ പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവരെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ അധിക്തർ അറിയിച്ചു. ബോർഡിൽ അദ്ധ്യാപിക എഴുതിക്കൊടുത്ത പാഠങ്ങൾ ഡയറിയിൽ പകർത്തിയൊഴുതാൻ അഞ്ച് വയസുകാരൻ വൈകി യെന്നാരോപിച്ചാണ് കുട്ടിയുടെ ഇരുകാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയതെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. 

ഒരാഴ്ച മുൻപായിരുന്നു സംഭവം.സംഭവം നടന്ന് ഒരാഴ്ചയായിട്ടും അദ്ധ്യാപികയെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് മാനേജ്‌മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് കുടുംബം ആരോപിച്ചു. അദ്ധ്യാപികയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകി. അദ്ധ്യാപികയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പുറത്തുനിന്നും പൂട്ടിയ നിലയിലാണ്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments