banner

ഇനി സെക്ഷന്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷകള്‍ പേപ്പറിൽ എഴുതി കൊടുക്കേണ്ട...!, അടുത്ത മാസം 1 മുതല്‍ പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം, കലാതാമസം ഒഴിവാക്കാൻ വലിയ മാറ്റത്തിനൊരുങ്ങി കെ.എസ്.ഇ.ബി

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
തിരുവനന്തപുരം : സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ഇതിന്റെ ആദ്യ പടി എന്ന നിലയ്ക്ക് ഡിസംബര്‍ 1 മൂതല്‍ പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും നല്‍കാന്‍ സാധിക്കുക. വെദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കാന്‍ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.

പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ല്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാല്‍ ഉടന്‍ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്‌സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി വിശദീകരിച്ചു.

Post a Comment

0 Comments