സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി അഞ്ചാലുംമൂട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി. കാഞ്ഞാവെളി തെക്കേച്ചേരി താഴേവിളയിൽ വീട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയായ ആദിൽ മുഹമ്മദാണ് കളഞ്ഞു കിട്ടിയ സ്വർണം അഞ്ചാലുംമൂട് പോലീസ് മുഖാന്തരം ഉടമയ്ക്ക് കൈമാറിയത്. ഈ കഴിഞ്ഞ ശനിയാഴ്ചയാണ് കാഞ്ഞിരംകുഴി ഭാഗത്തുനിന്ന് ആദിലിന് സ്വർണ്ണം വഴിയരികിൽ നിന്ന് ലഭിക്കുന്നത്. തുടർന്ന് അഞ്ചാലുംമൂട് പോലീസിൽ വിവരം കൈമാറുകയും സ്വർണം ഏൽപ്പിക്കുകയും ആയിരുന്നു. പിന്നാലെ ഇന്ന് പോലീസ് ഉടമയെ തിരിച്ചറിഞ്ഞതോടെ സ്റ്റേഷനിൽ വച്ച് ആദിൽ അഷ്ടമുടി സ്വദേശിനിയായ ഉടമയ്ക്ക് സ്വർണം കൈമാറി. എസ്.വൈ.എസ് കാഞ്ഞാവെളി യൂണിറ്റ് സെക്രട്ടറി നവാസിൻ്റെയും വീട്ടമ്മയായ ശൈലയുടെയും മകനാണ് ആദിൽ മുഹമ്മദ്. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയായ നൂറുൽ അമീൻ.
0 Comments